വാഴക്കാട്: 29ാമത് കൊണ്ടോട്ടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. ഞായറാഴ്ച വൈകീട്ട് നാലിന് വാലില്ലാപുഴയില്‍ നിന്നാരംഭിച്ച ഘോഷയാത്ര വാഴക്കാട്ടെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. മുത്തുകുടയേന്തി അണിനിരന്ന വിദ്യാര്‍ഥികളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തകരും പ്രദേശത്തെ ക്ളബ് അംഗങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. അഞ്ചുദിവസം നീളുന്ന മേളയില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 113 വിദ്യാലയങ്ങളില്‍നിന്ന് അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. കലോത്സവത്തിന്‍െറ ഒൗപചാരികമായ ഉദ്ഘാടനം കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി. ഇബ്രാഹീം നിര്‍വഹിച്ചു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. നസീറ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അഗങ്ങളായ രോഗില്‍നാഥ്, സറീന ഹസീബ്, അഡ്വ. പി.വി. മനാഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹാജറ ടീച്ചര്‍, വൈസ് പ്രസിഡന്‍റ് ജൈസല്‍ എളമരം, മണറോട്ട് ഫാത്തിമ, സിനിമ സംവിധായകന്‍ അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.