തിരക്കൊഴിയാതെ മഞ്ചേരി: ദുരിതം ഇരട്ടിയാക്കി ഓവുപാലം നിര്‍മാണം

മഞ്ചേരി: തിരക്കുള്ള മഞ്ചേരി ടൗണില്‍ മലപ്പുറം റോഡില്‍ നടക്കുന്ന ഓവുപാലം നിര്‍മാണം വ്യാപാരികളെയും കാല്‍നടക്കാരെയും ദുരിതത്തിലാക്കുന്നു. തിരക്കുള്ള സമയത്താണ് നിര്‍മാണം നടക്കുന്നത്. നിര്‍മാണ സ്ഥലത്ത് പൊടിശല്യം ഒഴിവാക്കാന്‍ സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. രാവിലെ പത്തുവരെയും വൈകീട്ട് നാലിനു ശേഷവും വാഹനത്തിരക്കാണ്. തിരക്കുള്ള റോഡുകളിലെ ഇത്തരം നിര്‍മാണ പ്രവൃത്തി രാത്രി സമയത്താക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഏറ്റവും തിരക്കുള്ള രാവിലെയും വൈകുന്നേരവും നിര്‍മാണ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക്ക് പൊലീസിനെ നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മലപ്പുറം റോഡിലെ അനധികൃത പാര്‍ക്കിങ്ങാണ് ഗതാഗതത്തിന് ഏറെ പ്രയാസമുണ്ടാക്കുന്നതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ പറയുന്നു. ട്രാഫിക്ക് പൊലീസ് ഇത് നിയന്ത്രിക്കുന്നില്ല. കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മഞ്ചേരി ട്രാഫിക്ക് പൊലീസ് നടപ്പാക്കി വന്ന ഗതാഗത പരിഷ്കാരം നാട്ടുകാര്‍ കോടതിയെ സമീപിച്ച് റദ്ദാക്കിയിരുന്നു. ഇതിനുശേഷം ഗതാഗത സംവിധാനത്തില്‍ പൊലീസ് ഇടപെടല്‍ താരതമ്യേന കുറഞ്ഞെന്നും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുന്നില്ളെന്നും പരാതികളുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.