കൊണ്ടോട്ടി നഗരസഭയില്‍ ഭരണമാറ്റത്തിന് ചരടുവലികള്‍ സജീവം

കൊണ്ടോട്ടി: മതേതര വികസന മുന്നണി എന്ന പേരില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ ഭരണമാറ്റത്തിനുള്ള ചരടുവലികള്‍ സജീവമായി. യു.ഡി.എഫ് സംവിധാനത്തിലേക്ക് തിരിച്ചുവരുന്നതിന്‍െറ മുന്നോടിയായാണ് ഭരണമാറ്റം വരുന്നത്. അതേ സമയം, വിഷയത്തില്‍ അന്തിമമായി തീരുമാനമെടുത്തിട്ടില്ളെന്ന് കോണ്‍ഗ്രസ്, ലീഗ് വക്താക്കള്‍ അറിയിച്ചു. ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ളെന്നാണ് സി.പി.എം നേതാക്കളുടെ ഒൗദ്യോഗികമായ പ്രതികരണം. പുതിയ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സംവിധാനം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനം വെച്ചുമാറുന്നതടക്കമുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് അറിയുന്നത്. രണ്ട് വര്‍ഷം കോണ്‍ഗ്രസിനും മൂന്ന് വര്‍ഷം എല്‍.ഡി.എഫിനും എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എല്‍.ഡി.എഫിന് കുറച്ച് കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നതാണ് ഉയര്‍ന്നുവന്നിരിക്കുന്ന നിര്‍ദേശം. ഈ തീരുമാനം നടപ്പായാല്‍ ഇടതുപക്ഷത്തെ ഗീതയായിരിക്കും പുതിയ ചെയര്‍പേഴ്സനായി സ്ഥാനമേല്‍ക്കാന്‍ സാധ്യത. പിന്നീട് യു.ഡി.എഫ് സംവിധാനം നടപ്പായതിന് ശേഷം വീണ്ടുമൊരു ഭരണമാറ്റമായിരിക്കും നടക്കുക. അതിനിടെ മുസ്ലിം ലീഗിന്‍െറ പുതിയ മുനിസിപ്പല്‍ കമ്മിറ്റി നവംബര്‍ 30ന് നിലവില്‍ വരും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ താല്‍പര്യമുള്ളവരായിരിക്കും പുതിയ കമ്മിറ്റിക്ക് നേതൃത്വം നല്‍കുകയെന്നാണ് അറിയുന്നത്. ഇതോടെ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് യു.ഡി.എഫിനകത്തെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.