നേരിയ ആശ്വാസം; അഞ്ഞൂറിന്‍െറ നോട്ടുകള്‍ എ.ടി.എമ്മിലത്തെി

മലപ്പുറം: സാധാരണ തൊഴിലാളികള്‍ മുതല്‍ ഉദ്യോഗസ്ഥരെയും വ്യാപാരികളെയും വരെ പൊല്ലാപ്പിലാക്കിയ ചില്ലറ ക്ഷാമത്തിന് തെല്ല് ആശ്വാസം പകര്‍ന്ന് അഞ്ഞൂറിന്‍െറ പുതിയ നോട്ടുകള്‍ ബുധനാഴ്ച മുതല്‍ ജില്ല ആസ്ഥാനത്തടക്കം വിവിധ എ.ടി.എമ്മുകളില്‍ ലഭിച്ചുതുടങ്ങി. രണ്ടായിരത്തിന്‍െറ നോട്ട് മാത്രം ലഭിച്ചതിനാല്‍ ഇവ മാറാനാകാതെ ജനം വലയുന്ന കാഴ്ചയായിരുന്നു കഴിഞ്ഞദിവസങ്ങളില്‍. എന്നാല്‍, 500 കൂടി എത്തിയതോടെ ചില്ലറ ക്ഷാമം ഒരു പരിധിവരെയെങ്കിലും കുറക്കാനാകുമെന്നാണ് ബാങ്ക് അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം വരെ പിന്‍വലിക്കാന്‍ സബ് ഡിവിഷന്‍ മജിസ്ട്രേറ്റിന്‍െറ സാക്ഷ്യപത്രം വേണമെന്ന നിബന്ധന ലഭിച്ചിട്ടില്ളെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ എത്തിയത് 100 കോടി കടുത്ത പ്രതിസന്ധിക്കൊടുവില്‍ രണ്ട് ദിവസത്തിനിടെ ജില്ലയിലേക്കത്തെിച്ചത് 100 കോടിയോളം രൂപ. അഞ്ഞൂറിന്‍െറയും രണ്ടായിരത്തിന്‍െറയും നോട്ടുകളടക്കമാണ് ഇത്രയും തുക വിതരണത്തിനത്തെിച്ചത്. ഇതില്‍ 50 കോടിയോളം അഞ്ഞൂറിന്‍െറ നോട്ടുകളും ഉള്‍പ്പെടുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. വേഗത്തില്‍ വിതരണം ചെയ്യാന്‍ കറന്‍സി ചെസ്റ്റുകളിലത്തെിക്കുന്നതിന് പകരം ഏതാനും ബാങ്കുകളിലേക്ക് നേരിട്ടാണ് നല്‍കിയത്. ചില എ.ടി.എമ്മുകളൊഴിച്ചാല്‍ ഭൂരിപക്ഷത്തിലും പണം നിറച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അഞ്ഞൂറിന്‍െറ നോട്ടുകള്‍ കനറ ബാങ്ക് എ.ടി.എം അടക്കം മിക്കതിലും ലഭിച്ചു. അതേസമയം, നൂറിന്‍െറ നോട്ടുകള്‍ ആവശ്യത്തിനത്തെിയിട്ടില്ളെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.ബി.ടിക്ക് 500 ലഭിച്ചില്ല നോട്ട് പ്രതിസന്ധി തുടങ്ങിയനാള്‍ മുതല്‍ മികച്ച സേവനം നല്‍കിയിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ ജില്ലയിലെ ശാഖകളില്‍ 500 രൂപ നോട്ടുകള്‍ ബുധനാഴ്ച ലഭിച്ചില്ല. പലരും ഇതന്വേഷിച്ച് ബാങ്കിലത്തെിയെങ്കിലും നിരാശയായിരുന്നു ഫലം. എസ്.ബി.ടി എ.ടി.എമ്മുകള്‍ക്ക് മുന്നിലും അഞ്ഞൂറിന്‍െറ നോട്ടിനായി നല്ല വരി ദൃശ്യമായിരുന്നു. എന്നാല്‍, ഏറെനേരം നിന്നശേഷമാണ് 2,000 മാത്രമാണ് ലഭിക്കുന്നതെന്ന് പലരും അറിഞ്ഞത്. അതേസമയം, അഞ്ഞൂറിന്‍െറ പഴയ നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചതായും ഉടന്‍ പുതിയ 500 ലഭ്യമായി തുടങ്ങുമെന്നും എസ്.ബി.ടി അധികൃതര്‍ അറിയിച്ചു. അഞ്ഞൂറിനായും തിരക്ക് പുതിയ 500 രൂപ നോട്ടുകള്‍ ലഭിക്കുന്നതറിഞ്ഞ് വിവിധ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ തിരക്ക് അനുഭവപ്പെട്ടു. പലരും വാട്സ്ആപ് വഴിയും മറ്റും വിവരം അത്യാവശ്യക്കാര്‍ക്ക് നല്‍കിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. 500 രൂപ ലഭിക്കാനായി ബാങ്കിലത്തെിയവരുമുണ്ട്. എന്നാല്‍, ചില്ലറ തീര്‍ന്ന് തുടങ്ങിയതോടെ കൗണ്ടറുകള്‍ക്ക് മുന്നിലെ തിരക്ക് ക്രമേണ കുറഞ്ഞു. 500 രൂപ ബാങ്ക് കൗണ്ടറുകള്‍ വഴി വിതരണം ചെയ്യണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.