സംസ്ഥാന സ്കൂള്‍ കായികമേള: ഒരുക്കം വിലയിരുത്തി

തേഞ്ഞിപ്പലം: ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സി.എച്ച്. മുഹമ്മദ്കോയ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തിപ്പിന്‍െറ ഭാഗമായുള്ള അവലോകന യോഗം സ്വാഗതസംഘം ചെയര്‍മാന്‍ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ സെനറ്റ് ഹാളില്‍ ചേര്‍ന്നു. ഡി.ഡി.ഇ സഫറുല്ല വിശദീകരണം നല്‍കി. തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍കലാം, ഡി.ഇ.ഒ അഹമ്മദ്കുട്ടി, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേളയുടെ പന്തല്‍ കാല്‍നാട്ടല്‍ നവംബര്‍ 25ന് വൈകീട്ട് അഞ്ചിന് സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മേളക്ക് എത്തുന്നവര്‍ക്ക് പരപ്പനങ്ങാടി, ഫറോക്ക് റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അറിയിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും മേളക്ക് സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.ഡി.ഇ നിര്‍ദേശം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.