ഹൃദയങ്ങള്‍ ഒന്നായി പാടി, മൂല്യങ്ങളുടെ സ്വരലയം

വളാഞ്ചേരി: മനസ്സുകള്‍ക്കിടയില്‍ മതിലുകളുയരുകയും മനുഷ്യര്‍ അകന്നുപോകുകയും ചെയ്യുന്ന കാലത്ത്, സ്നേഹം കൊണ്ട് സൗഹൃദം പുതുക്കിയൊരു പകല്‍. വളാഞ്ചേരി എം.ഇ.എസ് കോളജിലെ ചീനിമരച്ചോട്ടില്‍ ഞായറാഴ്ചയിലെ ഒന്നിച്ചിരിക്കല്‍ സമാന മനസ്സുകളുടെ നന്മകള്‍ക്കുവേണ്ടിയുള്ള കൂടിയിരിക്കലായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ സൗഹൃദം പുതുക്കിയും സൃഷ്ടിച്ചും പാട്ടും കഥയും കേട്ടും ചിത്രങ്ങളും വരയും കണ്ടും ആസ്വദിച്ചുമുള്ള പകലായി. ‘മൂല്യങ്ങളുടെ സ്വരലയം’ പേരില്‍ നടന്ന പരിപാടി ഒൗപചാരികതകള്‍ക്കപ്പുറം മാനവസംഗമ വേദിയായി. അവശത വകവെക്കാതെയത്തെിയ മലയാളിയുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ കൈതപ്രം, ഉള്ളില്‍ തട്ടുന്ന വാക്കുകളാല്‍ മസസ്സുകളെ ആര്‍ദ്രമാക്കി ഷൗക്കത്ത്, സിനിമകളിലൂടെ കഥപറയുന്ന ഇഖ്ബാല്‍ കുറ്റിപ്പുറം, കവിയും വിവര്‍ത്തകനുമായ വേണു വി. ദേശം എന്നിവര്‍ അകലങ്ങളില്‍ നിന്നത്തെി ഈ ഐക്യനിരക്കൊപ്പം ചേര്‍ന്നു. മണ്ണിനും മനുഷ്യനും വേണ്ടി നിലകൊള്ളുന്ന പാനൂരിലെ ഓര്‍ഗാനിക് ഫാമുടമ മുഹമ്മദ് ഹാജി, തൊടുപുഴയില്‍ നിന്നത്തെി ജീവിതകഥ പറഞ്ഞ അനാഥ സംരക്ഷക സജിന മാത്യു, വയനാട്ടിലെ ബാബു പാറോട്, തമിഴ്നാട്ടിലെ സത്യമംഗലത്തുനിന്നത്തെിയ തിരുമൂര്‍ത്തി, മരങ്ങള്‍ നട്ട് ഭൂമിയെ കാക്കുന്ന അബൂക്ക ഇങ്ങനെ പിന്നെയും ഒരുപാടുപേര്‍. പാട്ടും ഗസലുമായി കൈതപ്രവും സമീര്‍ ബിന്‍സിയും അനാമികയും ഒ.കെ. റഹ്മാനും. ഇന്ത്യുടെ ദയനീയ മുഖങ്ങള്‍ പ്രകടമാക്കുന്ന അജീബ് കൊമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം, ചിത്രശലഭങ്ങളുടെ വൈവിധ്യവുമായി നഈം, ശശി മേല്‍മുറിയുടെ ചിത്രങ്ങള്‍, ദുര്‍ഗാ മാലതിയുടെ പെയിന്‍റിങ്, ഷാജി സുരേഷിന്‍െറ ശില്‍പ ചിത്രങ്ങള്‍, പി. അശ്വതിയുടെ ഗ്ളാസ് പെയിന്‍റിങ്, ജാസിര്‍ സാബിക്കിന്‍െറ ജലച്ചായ ചിത്രങ്ങള്‍ എന്നിവ കാണാനും കേള്‍ക്കാനും സംഗമത്തില്‍ ഒരുപാടുണ്ടായിരുന്നു. മനുഷ്യപറ്റുള്ള പുസ്തകങ്ങളുമായി ജിജോയും പങ്കാളിയും വയനാട്ടില്‍ നിന്നത്തെി. അവശതകള്‍ക്കിടയിലും എഴുത്തിനെ സ്നേഹിക്കുന്ന ബാബുവിന്‍െറ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, നജീബ് കുറ്റിപ്പുറം, ഡോ. എന്‍.കെ. മുജീബ് റഹ്മാന്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ എല്ലാറ്റിനും നേതൃത്വമായി. തളരുന്ന ഭൂമിക്ക്, അകലുന്ന ബന്ധങ്ങള്‍ക്ക് കെട്ടുപോകാത്ത വെളിച്ചമായി തങ്ങളുണ്ട് എന്ന സന്ദേശവുമായി മെഴുകിതിരി കത്തിച്ച് രാത്രിയെ പ്രകാശപൂരിതമാക്കിയാണ് സംഗമത്തിനത്തെിയരൊക്കെയും തിരിച്ചുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.