ശാസ്ത്രോത്സവത്തിന് തിരശ്ശീല

മഞ്ചേരി: കുരുന്ന് ഭാവനകളും ആശയങ്ങളും നിറഞ്ഞാടിയ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണു. സാമൂഹിക ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊണ്ടോട്ടി 69 പോയന്‍റുമായി ഒന്നാമതത്തെി. വേങ്ങര 66 പോയന്‍റുമായി രണ്ടും പരപ്പനങ്ങാടി 55 പോയന്‍റുമായി മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല ഒന്നാമതത്തെി. പരപ്പനങ്ങാടി, കൊണ്ടോട്ടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ 41 പോയന്‍റ് നേടിയ മങ്കട ഉപജില്ലയാണ് ഒന്നാമതത്തെിയത്. വേങ്ങര, മഞ്ചേരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ 33 പോയന്‍റ് നേടിയ എടപ്പാള്‍ ഉപജില്ല ഒന്നാമതത്തെി. മഞ്ചേരി ഉപജില്ല 35 പോയന്‍റ് നേടി രണ്ടാം സ്ഥാനത്തും കിഴിശ്ശേരി, വണ്ടൂര്‍ ഉപജില്ലകള്‍ 31 പോയന്‍റുമായി മൂന്നും സ്ഥാനങ്ങള്‍ നേടി. ഐ.ടി മേളയില്‍ വേങ്ങര ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ഐ.ടി മേളയില്‍ 95 പോയന്‍റുമായാണ് വേങ്ങര ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. മങ്കട 79 പോയന്‍റുമായി രണ്ടും മഞ്ചേരി ഉപജില്ല 73 പോയന്‍റുമായി മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊന്നാനി ഉപജില്ല 33 പോയന്‍റുമായും ഹൈസ്കൂള്‍ വിഭാഗത്തില്‍ വേങ്ങര 46 പോയന്‍റും യു.പി വിഭാഗത്തില്‍ മങ്കട 29 പോയന്‍റുമായി ഒന്നാമതത്തെി. പ്രവൃത്തി പരിചയമേളയില്‍ മഞ്ചേരി ഉപജില്ല ഒന്നാം സ്ഥാനത്തും കൊണ്ടോട്ടി രണ്ടാം സ്ഥാനത്തുമത്തെി. തത്സമയ പ്രവൃത്തി പരിചയമേളയില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ കൊണ്ടോട്ടിയും എച്ച്.എസ് വിഭാഗത്തില്‍ മഞ്ചേരിയുമാണ് ഒന്നാമത്. പരിമിതസൗകര്യങ്ങള്‍ ഉപയോഗിച്ച് അഞ്ച് സ്കൂളുകളിലായാണ് ജില്ല ശാസ്ത്രോത്സവം നടത്തിയത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സാമൂഹിക ശാസ്ത്രമേള തുറക്കല്‍ എച്ച്.എം.എസ്.എ യു.പി സ്കൂളിലായിരുന്നു. മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയില്‍ ഐ.ടി മേളയും ബോയ്സ് ഹയര്‍സെക്കന്‍ഡറിയില്‍ ഗണിതശാസ്ത്രമേളയും നടത്തി. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും നടന്ന മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലായിരുന്നു കൂടുതല്‍ മത്സരാര്‍ഥികളും സന്ദര്‍ശകരും എത്തിയത്. ഇവിടെ അധ്യാപകരും സ്കൗട്ട്, എന്‍.എസ്.എസ് വളന്‍റിയര്‍മാരായ വിദ്യാര്‍ഥികളും മൂന്നുദിവസവും മേളയുടെ ഭാഗമായി സേവനത്തിനുണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലും മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉച്ചഭക്ഷണം പാകംചെയ്ത് ഉച്ചക്ക് 12ന് മുമ്പുതന്നെ മത്സരം നടത്തിയ സ്കൂളുകളില്‍ എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.