ശാസ്ത്രീയ അറിവ് രോഗവ്യാപനം തടയും –ഡി.എം.ഒ

മലപ്പുറം: ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയുള്ള ശാസ്ത്രീയ അറിവുകൊണ്ടേ രോഗവ്യാപനം തടയാനാവൂവെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ‘സുസ്ഥിര വികസന ലക്ഷ്യം’ പദ്ധതിയുടെ ഭാഗമായുള്ള കുഷ്ഠരോഗ നിവാരണ സമൂഹം പരിപാടിയുടെ ബ്ളോക്ക്തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡി.എം.ഒ. കുഷ്ഠരോഗം ആരെയും ബാധിക്കാത്ത അവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൊണ്ടോട്ടി സാമൂഹിക ആരോഗ്യകേന്ദ്രം സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ളോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി സാദിഖ് അലി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്‍റ് ലെപ്രസി ഓഫിസര്‍മാരായ എം. അബ്ദുല്‍ ഹമീദ്, കെ. സോമന്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസര്‍ വി.പി. സുദേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. അനില്‍കുമാര്‍ സ്വാഗതവും പബ്ളിക്ക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ ഷാജി പി.കെ. നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.