2000നും വരള്‍ച്ച

മലപ്പുറം: 500, 1,000 രൂപ കറന്‍സികള്‍ അസാധുവാക്കിയതിന്‍െറ ദുരിതം 11 ദിവസം പിന്നിട്ടപ്പോള്‍ ജില്ലയിലെ ബാങ്കുകളില്‍ സ്റ്റോക്കുണ്ടായിരുന്ന 2,000ത്തിന്‍െറ നോട്ടുകെട്ടുകളും തീരാറായെന്ന് അധികൃതര്‍. എസ്.ബി.ടിയിലടക്കം പരമാവധി നാല് ദിവസം വിതരണം ചെയ്യാനുള്ള 2,000 രൂപ നോട്ടുകളേ ബാക്കിയുള്ളൂ. സ്റ്റോക്കുള്ള 2,000ത്തിന്‍െറ കെട്ടുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എസ്.ബി.ടി റീജനല്‍ മാനേജര്‍ അറിയിച്ചു. ലീഡ് ബാങ്കുകളുടെ ചെസ്റ്റില്‍ നിന്നാണ് ജില്ലയിലെ മറ്റു ബാങ്കുകള്‍ക്ക് ആവശ്യമായ പണം വിതരണം ചെയ്യുന്നത്. വരുംദിവസങ്ങളില്‍ നല്‍കുന്നതിന് എസ്.ബി.ടിയിലുള്‍പ്പെടെ പുതിയ 2,000 രൂപയുടെ കെട്ടുകളത്തൊന്‍ വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കും. 10 മുതല്‍ 100 രൂപ നോട്ടുകള്‍ വരെ നല്‍കി 2,000 തികച്ചാണ് ഇപ്പോള്‍ പലയിടത്തും വിതരണം ചെയ്യുന്നത്. അപൂര്‍വം എ.ടി.എമ്മുകളേ ശനിയാഴ്ച പ്രവര്‍ത്തിച്ചുള്ളൂ. ഇവിടെയുള്ള ചെറിയ നോട്ടുകളെല്ലാം രാവിലെതന്നെ തീര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.