തിരൂര്‍: സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം 2017 മാര്‍ച്ച് മാസം 15ന് പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഒന്നാമത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് കേരള സര്‍ക്കാര്‍ തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തില്‍ തിരൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കര്‍മ പദ്ധതികള്‍ രൂപവത്കരിച്ചു. ഇതിന്‍െറ ഭാഗമായി തിരൂര്‍ സര്‍ക്കിളിന്‍െറ കീഴിലുള്ള എല്ലാ നിയോജക മണ്ഡലത്തിലും എം.എല്‍.എ ചെയര്‍മാനും മണ്ഡലത്തിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ കണ്‍വീനറും ജനപ്രതിനിധികള്‍ അംഗങ്ങളുമായി നിരീക്ഷണ കമ്മിറ്റികള്‍ യോഗം ചേര്‍ന്നു. കൂടാതെ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍, എസ്.സി/എസ്.ടി ഡിപ്പാര്‍ട്മെന്‍റ് എന്നിവരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തിരൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്‍െറ കീഴിലുള്ള ഓഫിസുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുതലത്തിലും സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനത്തിനുള്ള കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. വൈദ്യുതി എത്താത്ത മുഴുവന്‍ വീടുകളും തിരൂര്‍ സര്‍ക്കിളിന്‍െറ കീഴില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കണ്ടത്തെി കഴിഞ്ഞു. വേങ്ങര -400, വള്ളിക്കുന്ന് -317, തിരൂരങ്ങാടി -323, താനൂര്‍ -276, തിരൂര്‍ -392, കോട്ടക്കല്‍ -462, തവനൂര്‍ -557, പൊന്നാനി -362 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ചുള്ള ഗുണഭോക്താക്കളുടെ എണ്ണം. തിരൂര്‍ സര്‍ക്കിളിന്‍െറ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 4,74,13,101 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എം.പി/എം.എല്‍.എ ഫണ്ട്, നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, വൈദ്യുതി ബോര്‍ഡിന്‍െറ ഫണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആസ്തി വികസന ഫണ്ടില്‍നിന്ന് തവനൂര്‍ നിയോജക മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ഡോ. കെ.ടി. ജലീല്‍ 35 ലക്ഷം രൂപയും പൊന്നാനി നിയോജക മണ്ഡലം എം.എല്‍.എയും നിയമസഭ അധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്‍ 25 ലക്ഷം രൂപയും നീക്കിവെച്ചതായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. വൈദ്യുതീകരിക്കാത്ത പാവപ്പെട്ടവരുടെ വീടുകള്‍ വയറിങ് ചെയ്യാന്‍ നാഷനല്‍ സര്‍വിസ് സ്കീം (എന്‍.എസ്.എസ്) മുതലായ സന്നദ്ധ സംഘടനകള്‍, ഐ.എച്ച്.ആര്‍.ഡി, സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ എന്നിവര്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ട പദ്ധതി പ്രകാരം പുതിയ വൈദ്യുതി കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ വയറിങ് ജോലി പൂര്‍ത്തീകരിച്ച് ലഘൂകരിച്ച നിര്‍ദിഷ്ട സര്‍വിസ് കണക്ഷന്‍ അപേക്ഷാഫോറം പൂരിപ്പിച്ച് സെക്ഷന്‍ ഓഫിസുകളില്‍ 25നു മുമ്പ് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.