കുറ്റിപ്പുറം: വിലയില്ലാതായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പാടുപെടുന്ന നാട്ടുകാരുടെ ദുരിതം കൂടുന്നു. ശനിയാഴ്ച ടൗണിന്‍െറ പല ഭാഗങ്ങളും വിജനമായി. ആളുകളെല്ലാം ബാങ്കുകള്‍ക്കുമുന്നില്‍ കെട്ടിക്കിടക്കുകയായിരുന്നു. എസ്.ബി.ടി ബാങ്കിലെ വരി റോഡിലത്തെി. പ്രവര്‍ത്തനസമയത്തെയും വരിനില്‍ക്കുന്നതിനെയും ചൊല്ലിയുള്ള പരാതികളും പ്രതിഷേധവും ഏറിയതോടെ ബാങ്കു ജീവനക്കാരും വലഞ്ഞു. ബാങ്ക് ജീവനക്കാര്‍ പണം മാറിനല്‍കുന്നതിന് സമയമെടുക്കുന്നെന്ന പരാതിയും കൂടുന്നുണ്ട്. എന്നാല്‍, ബാങ്ക് ജീവനക്കാരുടെ സംയമനമാണ് പലപ്പോഴും തര്‍ക്കങ്ങളില്ലാതെ പോകാന്‍ കാരണം. കുറ്റിപ്പുറം എസ്.ബി.ടി ശാഖയിലെ വരിനിന്നവരുടെ ബാഹുല്യം റോഡില്‍ ഗതാഗത തടസ്സത്തിന് കാരണമായി. പൊലീസത്തെിയാണ് ഗതാഗതം നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പണം നിക്ഷേപിക്കാനത്തെിയവരുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായത്. പണം മാറ്റി ലഭിച്ചവര്‍ വീണ്ടും വരിനിന്നാണ് നിത്യജീവിതത്തിനുള്ള പണം കണ്ടത്തെുന്നത്. രാവിലെ ഏഴിനുതന്നെ ബാങ്കുകളുടെ മുന്നില്‍ ആളുകള്‍ വരി നില്‍ക്കാനത്തെുന്നുണ്ട്. ടൗണിലെ പലചരക്ക് കടകളിലും പച്ചക്കറി കടകളിലും വില്‍പന പകുതിയായി കുറഞ്ഞു. സാധനങ്ങള്‍ വാങ്ങാനത്തെുന്നവര്‍ തന്നെ ബാക്കി പണം കിട്ടാനില്ലാത്തതിനാല്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ കൂടി വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ചില്ലറയില്ലാതെ പെട്രോളിനത്തെുന്നവര്‍ക്ക് ബാക്കി തുകക്ക് കുപ്പികളില്‍ നിറച്ച് നല്‍കിയാണ് ചില്ലറ പ്രശ്നത്തിന് പരിഹാരം കാണുന്നത്. ബാങ്കിന് മുന്നിലെ വരികള്‍ അവസാനിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.