മഞ്ചേരി: നിക്ഷേപിക്കാനും പിന്‍വലിക്കാനും അധികാരമുള്ള മുഴുവന്‍ സഹകരണ ധനകാര്യ സ്ഥാപനങ്ങളെയും നോട്ട് വിതരണത്തിന് പരിഗണിക്കണമെന്ന ആവശ്യമുയരുന്നു. തിങ്കളാഴ്ച മുതല്‍ എസ്.ബി.ടി ശാഖകളില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ വഴി അറിയിപ്പുണ്ട്. ഇത് ദേശസാല്‍കൃത ബാങ്കുകളില്‍ കൂടി എത്തിയാലും പ്രതിസന്ധി തീരില്ല. എന്നാല്‍, അര്‍ബന്‍ ബാങ്കുകള്‍ക്ക് മാത്രമാണിപ്പോള്‍ പുതിയ കറന്‍സികള്‍ ലഭിച്ചത്. മലപ്പുറത്ത് ജില്ല സഹകരണ ബാങ്കും ശാഖകളും ചെറുകിട സഹകരണധന കാര്യസ്ഥാപനങ്ങളുമടക്കം 500ന് മുകളില്‍ ബാങ്കുകളുണ്ട്. ഇവിടങ്ങളില്‍ പണമിടപാട് നടത്തുന്നവരാണ് ഏറെയും. റിസര്‍വ് ബാങ്കിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഇവ. ആര്‍.ബി.ഐ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നത് സഹകരണ രംഗത്ത് അര്‍ബന്‍ ബാങ്കുകള്‍ മാത്രമാണ്. ആറ് അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ഓരോന്നിനും ശരാശരി 20വരെ ശാഖകളുണ്ട്. മഞ്ചേരി അര്‍ബന്‍ ബാങ്കില്‍ പുതിയ 2,000 രൂപ നോട്ടടക്കം പത്തുകോടി രൂപ ആവശ്യപ്പെട്ടിട്ട് ആദ്യം ലഭിച്ചത് 75 ലക്ഷം മാത്രമാണ്. പിന്നീട് ഓരോ ദിവസവും ഓരോ കോടി കൂടി ലഭിച്ചു. 24 ശാഖകളിലുമായി ഒരു കോടി രൂപ വിതരണം ചെയ്യുന്നത് രണ്ടര മണിക്കൂര്‍ കൊണ്ടാണെന്ന് മഞ്ചേരി സഹകരണ അര്‍ബന്‍ബാങ്ക് ജനറല്‍ മാനേജര്‍ അബ്ദുല്‍നാസര്‍ പറഞ്ഞു. 12.30 കഴിഞ്ഞാല്‍ പുതിയ നോട്ട് കഴിഞ്ഞ സ്ഥിതിയാണ്. രാത്രി 11 വരെയാണ് ചിലയിടത്ത് പ്രവര്‍ത്തനം. മിക്ക സഹകരണ അര്‍ബന്‍ ബാങ്കുകളുടെയും സ്ഥിതിയിതാണ്. ജില്ല സഹകരണ ബാങ്കിന് ജില്ലയില്‍ 50 ശാഖകളാണ്. മറ്റ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ല സഹകരണ ബാങ്കിന്‍െറ നിയന്ത്രണത്തിലാണ്. നബാര്‍ഡിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലാണിവ. പുതിയ നോട്ടുകള്‍ ഈ ബാങ്കുകളില്‍ ഇതുവരെ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.