നോട്ട് വിലക്ക്: നിസ്സഹായരായി ഇതര സംസ്ഥാന തൊഴിലാളികള്‍

പെരിന്തല്‍മണ്ണ: 1000, 500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ച പ്രതിസന്ധിക്കൊപ്പം മുഴുവന്‍ ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും അടഞ്ഞുകിടന്നതിനാല്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍. സഹകരണ, അര്‍ബന്‍ ബാങ്കുകളില്‍ അക്കൗണ്ടില്ലാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായി. നാട്ടുകര്‍ക്കൊപ്പം ഷെഡ്യൂള്‍ ബാങ്കുകളില്‍ ഇടിച്ച് കേറി വരിനില്‍ക്കാനും ഈവിഭാഗം മടിച്ചു. കൈയില്‍ തീര്‍ത്തും പണമില്ലാത്ത ചുരുക്കം ചിലരാണ് ബാങ്കുകളില്‍ വരിയിലത്തെിയത്. കൂലിയായി ലഭിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുകയായിരുന്നു ലക്ഷ്യം. രണ്ട് ദിവസമായി ബാങ്കില്‍ വരി നില്‍ക്കാന്‍ എത്തുന്നതിനാല്‍ ജോലിക്ക് പോയില്ളെന്ന് ബംഗാള്‍ 24 പര്‍ഗാനാസ് ജില്ലക്കാരനായ അസ്ലം മൊഹമ്മദ് പറയുന്നു. ഒപ്പമുള്ളവരെല്ലാം ഇതേ അവസ്ഥയിലാണെന്നാണ് ചെങ്കല്ല് ക്വാറിയില്‍ തൊഴിലാളിയായ അസ്ലം പറയുന്നത്. ഡിസംബര്‍ അവസാനം വരെ നോട്ടുകള്‍ മാറാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ ഇപ്പോഴുള്ള തിരക്ക് കഴിഞ്ഞ് ബാങ്കിലത്തൊമെന്ന നിലപാടിലാണ് ഒപ്പമുള്ളവരെന്നും ഇയാള്‍ പറയുന്നു. താമസിക്കുന്നതിന് പരിസരത്തുള്ള കടകളില്‍നിന്ന് കടമായി സാധനങ്ങള്‍ തരുന്നതാണ് ഏറെ ആശ്വാസമെന്നും അസ്ലം പറഞ്ഞു. കറന്‍സി വിലക്ക് വന്ന ശേഷം ജോലി ചെയ്താല്‍ നൂറ്, അമ്പത് രൂപയുടെ നോട്ടുകളാണ് കൂലിയായി ലഭിക്കുന്നതെന്നും എന്നാല്‍, സ്ഥിരമായി ഒരിടത്ത് കൂലിക്ക് പോകാത്തവരെ പ്രശ്നങ്ങള്‍ തുടങ്ങിയ ശേഷം ആരും ജോലിക്ക് വിളിക്കുന്നില്ളെന്നും അസ്ലം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.