ആനമറി–പുഞ്ചക്കൊല്ലി വനപാത: വനംവകുപ്പ് അനുമതി വൈകുന്നു

നിലമ്പൂര്‍: ആനമറി-പുഞ്ചക്കൊല്ലി വനപാതയിലൂടെ ആദിവാസികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ പഞ്ചായത്ത് സമര്‍പ്പിച്ച നിര്‍ദേശത്തിന് വനംവകുപ്പ് അനുമതി വൈകുന്നു. പുഞ്ചക്കൊല്ലി, അളക്കല്‍ കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനപാതയുടെ ഇരുഭാഗവും പൊന്തക്കാടുകള്‍ വെട്ടിമാറ്റാന്‍ വഴിക്കടവ് പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടപ്പാക്കാമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍ അറിയിച്ചതോടെയാണ് പഞ്ചായത്ത് പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. ഇതിന് വനംവകുപ്പ് അംഗീകാരം ലഭിക്കാന്‍ ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന് പദ്ധതി സമര്‍പ്പിച്ചു. എന്നാല്‍, ഒന്നരമാസമായിട്ടും വനംവകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ഇരുകോളനികളിലുമായി 96 കുടുംബങ്ങളാണുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും റേഷന്‍കടയിലത്തൊനും രോഗികളെ ആശുപത്രിയിലത്തെിക്കാനും ഈ പാതയാണുള്ളത്. ദുര്‍ഘടം പിടിച്ച വഴിയായതിനാല്‍ പുഞ്ചക്കൊല്ലി കോളനിയില്‍നിന്ന് മൂന്നരക്കിലോമീറ്ററിലധികം കാല്‍നടയായിവേണം ഇവര്‍ക്ക് ആനമറിയിലത്തൊന്‍. കാട്ടാന വിഹരിക്കുന്ന വനപാതയുടെ ഇരുഭാഗവും പൊന്തക്കാടാണ്. പാതയോട് ചേര്‍ന്ന് കാട്ടാന നിന്നാല്‍പോലും കാണാനാവില്ല. 2014 വരെ പാതയുടെ ഇരുഭാഗവും 15 മീറ്റര്‍ വീതം വീതിയില്‍ പൊന്തക്കാട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം അധികൃതര്‍ മുന്നിട്ടിറങ്ങാത്തതിനാല്‍ ആദിവാസികള്‍തന്നെ പാത സുരക്ഷിതമാക്കി. കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ള പാതയില്‍ പ്രാണഭയത്തോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആദിവാസികള്‍ നിത്യേന യാത്ര ചെയ്യുന്നത്. കോളനിയിലെ പന്ത്രണ്ടോളം ആദിവാസികള്‍ പാതയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കാട്ടാന ആക്രമണം കൂടുതലുണ്ടാകാറ്. പാത സുരക്ഷിതമാക്കാന്‍ അനുമതി ലഭിച്ചില്ളെങ്കില്‍ ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് ആദിവാസി കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.