താനൂരിലേക്ക് കുടിവെള്ളമത്തെും, അങ്ങ് ഭാരതപ്പുഴയില്‍നിന്ന്

തിരൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിന്‍െറ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) പദ്ധതിയിലുള്‍പ്പെടുത്തി 100 കോടി രൂപയുടെ പദ്ധതി വരുന്നു. തവനൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോട്ട്നിന്ന് തിരൂര്‍ വഴി വെള്ളമത്തെിക്കാനാണ് പദ്ധതി. ഒന്നര വര്‍ഷത്തിനകം കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. താനൂര്‍ നഗരസഭ, താനാളൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയില്‍ വരിക. തൃപ്രങ്ങോട് പഞ്ചായത്തിലെ കോളനിക്കടവിലാണ് കിണറും പമ്പിങ് കേന്ദ്രവും സ്ഥാപിക്കുക. ഇരിങ്ങാവൂരിലാണ് ശുദ്ധീകരണ പ്ളാന്‍റ്. വര്‍ഷങ്ങളായി ശുദ്ധജല ക്ഷാമം നേരിടുന്ന മേഖലകള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ പദ്ധതി. പലയിടത്തും വെള്ളം കിട്ടാക്കനിയാണ്. ചില മേഖലകളില്‍ വേനലില്‍ ഉപ്പുരസം അനുഭവപ്പെടുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഇവിടങ്ങളിലെല്ലാം ചെറുകിട കുടിവെള്ള പദ്ധതികളുണ്ടെങ്കിലും പലതും നോക്കുകുത്തിയാണ്. ചിലത് നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നതും. തെരഞ്ഞെടുപ്പ് വേളയിലെ പ്രധാന വാഗ്ദാനമായിരുന്നു കുടിവെള്ളമെന്നും പദ്ധതിക്ക് വൈകാതെ തുടക്കം കുറിക്കുമെന്നും വി. അബ്ദുറഹ്മാന്‍ അറിയിച്ചു. കിഫ്ബിയിലുള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇതെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.