തെരുവുനായ് ആക്രമണം: നടുവിലങ്ങാടിയില്‍ ഭീതിയുടെ ഒരു മണിക്കൂര്‍

തിരൂര്‍: തെരുവുനായ് ആക്രമണം മൂലം നടുവിലങ്ങാടിയില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം ഭീതിയിലകപ്പെട്ടു. രാവിലെ 10ന് ആളുകളെ കടിച്ചുതുടങ്ങിയ നായയെ തല്ലിക്കൊന്നതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. റെയില്‍വേ ഭാഗത്തുനിന്നാണ് നായ് ആക്രമണം തുടങ്ങിയത്. ഇവിടെ പരുത്തിക്കുന്നന്‍ സുഹ്റയെയും ഒരു കാല്‍നടയാത്രക്കാരനെയും കടിച്ചു. തുടര്‍ന്ന്, തിരൂര്‍ റോഡിലേക്ക് എത്തിയ നായ് നടുവിലങ്ങാടി ജുമാമസ്ജിദ് പരിസരത്തത്തെി. കടീക്കല്‍ കദീജയെയാണ് പിന്നീട് ആക്രമിച്ചത്. പിന്നീട്, നടന്ന് പോകുകയായിരുന്ന ഫാത്തിമ ബതൂല്‍, ആയിഷ എന്നിവരെയും ആക്രമിച്ചു. ഇതിനകം നാട്ടുകാര്‍ സംഘടിച്ച് നായ്യെ കൊല്ലാന്‍ രംഗത്തത്തെിയിരുന്നു. എം.ഇ.എസ് സ്കൂള്‍ റോഡിലേക്ക് ഓടിയ നായ് റോഡരികിലെ ക്വാര്‍ട്ടേഴ്സില്‍ കയറിയാണ് പൊക്ളാശ്ശേരി ശ്രീജയെ ആക്രമിച്ചത്. ഇവിടെ നിന്ന് നാട്ടുകാര്‍ നായ്യെ തല്ലിക്കൊല്ലുകയായിരുന്നു. നടുവിലങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പല ഭാഗത്തും കൂട്ടത്തോടെയാണ് നായ്ക്കള്‍ തമ്പടിക്കുന്നത്. രാത്രി യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ പലതവണ ആക്രമണ ശ്രമമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.