വര്‍ക്കല: ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ വര്‍ക്കല താലൂക്കില്‍ വന്‍ ക്രമക്കേടുകള്‍. മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹര്‍ ധാരാളമായി കടന്നുകൂടിയപ്പോള്‍ അര്‍ഹതയുള്ള പതിനായിരത്തോളം പേര്‍ പുറത്ത്. താലൂക്ക് സപൈ്ള ഓഫിസില്‍ 10,931 പരാതികള്‍ ലഭിച്ചു. പട്ടികയില്‍ ഇടം നേടാനായി ഇപ്പോഴും പരാതിക്കാര്‍ പ്രവഹിക്കുകയാണ്. നഗരസഭയിലും 10 ഗ്രാമപഞ്ചായത്തുകളിലുമായി റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണം 66,136 ആണ്. നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് പട്ടികപ്രകാരം ബി.പി.എല്‍ കാര്‍ഡുടമകള്‍ 22344ഉം എ.പി.എല്‍ കാര്‍ഡുകള്‍ 43,792മാണ്. മുന്‍ഗണനപ്പട്ടികയില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കി ആനുകൂല്യത്തിന് അര്‍ഹത നേടിയത് ആയിരങ്ങളാണ്. ഇവര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് മനസ്സിലാക്കി സ്വയം ഒഴിഞ്ഞുപോകണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടുവര്‍ഷംമുമ്പാണ് റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിന്‍െറ ഭാഗമായി ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷകള്‍ പൂരിപ്പിച്ച് വാങ്ങിയത്. അപേക്ഷാഫാറത്തില്‍ ഓരോ കുടുംബത്തിന്‍െറയും സമ്പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങനെ പൂരിപ്പിച്ചുനല്‍കിയ വിവരങ്ങള്‍ക്ക് കീഴെ അവയെല്ലാം സത്യമാണെന്നും എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. ഈ വിവരശേഖരണത്തിലാണ് കാര്‍ഡുടമകള്‍ കള്ളവിവരങ്ങള്‍ എഴുതി നല്‍കി റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ വന്‍തോതില്‍ കയറിക്കൂടിയത്. സര്‍ക്കാര്‍ ജീവനക്കാര്‍, ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ളവര്‍, വലിയ വീടുകളും കാറുകളുമുള്ളവര്‍ എന്നിവരൊക്കെ പട്ടികയില്‍ ബി.പി.എല്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരായി. വര്‍ക്കല നഗരസഭയില്‍ വ്യാഴാഴ്ച വരെ ലഭിച്ച പരാതികള്‍ 921. ഇടവയില്‍ 874, ഇലകമണില്‍ 915, ചെമ്മരുതിയില്‍ 1443, പള്ളിക്കലില്‍ 931, മടവൂരില്‍ 1201, നാവായിക്കുളത്ത് 1594, മണമ്പൂരില്‍ 1134, ചെറുന്നിയൂരില്‍ 751, ഒറ്റൂരില്‍ 435, വെട്ടൂരില്‍ 539 എന്നിങ്ങനെയാണ് കണക്ക്. ഈമാസം 15ന് മുമ്പ് വ്യാജവിവരങ്ങള്‍ നല്‍കി മുന്‍ഗണനപ്പട്ടികയില്‍ കടന്നുകൂടിയവര്‍ സ്വയം ഒഴിയാന്‍ അപേക്ഷ നല്‍കണമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ പറഞ്ഞു. അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റുന്നത് പിടികൂടാന്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇപ്രകാരം പിടികൂടുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സപൈ്ള ഓഫിസര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.