പൊതുജനാരോഗ്യ നിയമലംഘനം; 95 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മലപ്പുറം: കൊതുക്-ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണസ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവ ആരോഗ്യവകുപ്പ് പരിശോധിച്ചു. കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കല്‍, മലിനജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യനിക്ഷേപം, ജലസ്രോതസ്സ് മലിനമാക്കല്‍ തുടങ്ങിയവ കണ്ടത്തെിയ 95 സ്ഥാപന ഉടമകള്‍ക്ക് പബ്ളിക് ഹെല്‍ത്ത് ആക്ട് പ്രകാരം നോട്ടീസ് നല്‍കി. സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് രോഗപ്പകര്‍ച്ചക്ക് ഇടയാക്കുന്ന ഉറവിടങ്ങളില്‍ പരിശോധിച്ചത്. ആരോഗ്യവകുപ്പിലെ 476 ജീവനക്കാര്‍ 154 ടീമുകളായി 6,722 വീടുകള്‍, 312 സ്ഥാപനങ്ങള്‍, 51 നിര്‍മാണ സ്ഥലങ്ങള്‍, 145 ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, 83 തോട്ടങ്ങള്‍ എന്നിവ പരിശോധിച്ചു. സൂര്യാതപം തടയുന്നതിന് പുറംജോലിക്കാരുടെ സമയ പുന$ക്രമീകരണം പാലിക്കാത്ത ക്വാറി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ലാബിന്‍െറ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ കണ്ടത്തെി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ഐസ് ഉപയോഗിച്ച് വഴിയോര കടകളില്‍ തയാറാക്കിയ ശീതളപാനീയങ്ങള്‍ കണ്ടത്തെി നശിപ്പിച്ചു. മലപ്പുറത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ടെക്നിക്കല്‍ അസി. പി.കെ. കുമാരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖലി, ജെ.എച്ച്.ഐ വി.ബി. പ്രമോജ്, തിരൂരില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ടെക്നിക്കല്‍ അസി. ഭാസ്കരന്‍ തൊടുമണ്ണില്‍, അസി. ലെപ്രസി ഓഫിസര്‍ എം. അബ്ദുല്‍ ഹമീദ്, പെരിന്തല്‍മണ്ണയില്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. രേണുക, ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ്. അനില്‍ കുമാര്‍, മഞ്ചേരിയില്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. അഹമ്മദ് അഫ്സല്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പി. രാജു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.