റോഡ് നന്നാക്കാതെ വോട്ടില്ളെന്ന് ആദിവാസി കുടുംബങ്ങള്‍

നിലമ്പൂര്‍: ഇത്തവണ വോട്ട് ചെയ്യാന്‍ കാടിറങ്ങില്ളെന്ന് പുഞ്ചക്കൊല്ലി, അളക്കല്‍ കോളനിവാസികള്‍. യാത്രായോഗ്യമായ റോഡും കുടിവെള്ളവും വൈദ്യുതിയുമില്ലാത്തതാണ് കാരണം. നെല്ലിക്കുത്ത് വനത്തിലെ ഉള്‍ക്കാട്ടിലാണ് കോളനികളുള്ളത്. ജനവാസ കേന്ദ്രമായ ആനമറിയില്‍നിന്ന് മൂന്നും പന്ത്രണ്ടും കിലോമീറ്റര്‍ അകലെയാണ് ഈ രണ്ട് കോളനികളുമുള്ളത്. പുഞ്ചക്കൊല്ലിയില്‍ 62ഉം അളക്കല്‍ കോളനിയില്‍ 32ഉം കുടുംബങ്ങളാണുള്ളത്. ഇരു കോളനികളിലുമായി 160ഓളം വോട്ടര്‍മാരാണുള്ളത്. ചോലനായ്ക്കരും കാട്ടുനായ്ക്കരുമുള്‍പ്പെടുന്ന കുടുംബങ്ങളാണിവര്‍. കോളനിയിലേക്ക് യാത്രായോഗ്യമായ റോഡ് വര്‍ഷങ്ങളായി ഇവരുടെ സ്വപ്നമാണ്. നിരവധി സമരങ്ങളാണ് ഇതിനായി നടത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അന്തര്‍ സംസ്ഥാനപാതയായ സി.എന്‍.ജി റോഡ് ആനമറിയില്‍ ഇതേ ആവശ്യത്തിനായി ഇവര്‍ ഉപരോധിച്ചിരുന്നു. വാഗ്ദാനങ്ങള്‍ കുറെ ലഭിച്ചെന്നല്ലാതെ ഫലം ഉണ്ടായില്ല. വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പലതവണ ജില്ലാ കലക്ടറെ നേരില്‍കണ്ട് നിവേദനങ്ങളും നല്‍കി. വനമേഖലയിലൂടെ കടന്നുപോവുന്നതിനാല്‍ റോഡ് യാത്രായോഗ്യമാക്കാനാവില്ളെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന വിശദീകരണം. അടുത്തിടെ റോഡിന് നബാര്‍ഡ് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല. ആനകളുടെ ഭീഷണിയുള്ള കാട്ടിലൂടെ കാല്‍നടയായി വേണം ഇരു കോളനിക്കാര്‍ക്കും കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലും കടകളിലുമത്തൊന്‍. ആശുപത്രിയിലേക്ക് കാല്‍നടയായി പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 11 പേര്‍ക്കാണ്. ഇവരുടെ റേഷന്‍ കട പോലും മൂന്നര കിലോമീറ്റര്‍ അകലെയുള്ള പൂവ്വത്തിപൊയിലിലാണ്. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും ബഹിഷ്കരണ ഭീഷണി മുഴക്കാറുണ്ടെങ്കിലും അധികൃതരുടെ ഉറപ്പില്‍ തീരുമാനം മാറ്റാറാണ് പതിവ്. ഇക്കുറി അതുണ്ടാവില്ളെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. മാവോവാദികള്‍ കോളനികളിലത്തെി വോട്ട് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.