വോട്ടുയന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടുയന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. കലക്ടറേറ്റിലെ ഇ.വി.എം ഡിപ്പോയില്‍നിന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ജില്ലയിലെ 10 വിതരണ കേന്ദ്രങ്ങളിലേക്ക് യന്ത്രങ്ങള്‍ എത്തിക്കുന്നത്. വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ 10 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളിലാണ് യന്ത്രങ്ങള്‍ സ്വീകരിക്കുക. വിവിധ മണ്ഡലങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍: കൊണ്ടോട്ടി (ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസ് മേലങ്ങാടി, കൊണ്ടോട്ടി), ഏറനാട് (ഗവ. യു.പി സ്കൂള്‍ ചുള്ളക്കാട്, മഞ്ചേരി), നിലമ്പൂര്‍, വണ്ടൂര്‍ (ഗവ. മാനവേദന്‍ വൊക്കേഷനല്‍ എച്ച്.എസ്.എസ് നിലമ്പൂര്‍), മഞ്ചേരി (ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, മഞ്ചേരി), പെരിന്തല്‍മണ്ണ, മങ്കട (ഗവ. പോളി അങ്ങാടിപ്പുറം), മലപ്പുറം (ജി.ബി.എച്ച്.എസ്, ഹൈസ്കൂള്‍ വിങ്, മഞ്ചേരി), വേങ്ങര, വള്ളിക്കുന്ന് (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), തിരൂരങ്ങാടി (കെ.എം.എം.എം ഓര്‍ഫനേജ് അറബിക് കോളജ് തിരൂരങ്ങാടി), താനൂര്‍, തിരൂര്‍, കോട്ടക്കല്‍ (എസ്.എസ്.എം പോളി തിരൂര്‍), തവനൂര്‍, പൊന്നാനി (എ.വി ഹൈസ്കൂള്‍ പൊന്നാനി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.