മാവോവാദി സാന്നിധ്യം: സ്വസ്ഥത നഷ്ടപ്പെട്ട് പാട്ടക്കരിമ്പ് കോളനിവാസികള്‍

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ മാവോവാദി സംഘമത്തെുന്നത് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. കുറഞ്ഞ കാലയളവില്‍ തന്നെ നിരവധി തവണയാണ് മാവോവാദികള്‍ കോളനിയിലത്തെുന്നത്. എപ്പോള്‍ വേണമെങ്കിലും ആക്രമണം പ്രതീക്ഷിക്കാമെന്നതിനാല്‍ ഇവരുടെ സാന്നിധ്യം കോളനിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ ഉറക്കംകെടുത്തുകയാണ്. രാത്രിയാവുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീതി വര്‍ധിക്കുന്നതിനാല്‍ പുരുഷന്‍മാരെല്ലാം സന്ധ്യയാവുന്നതോടെ വീടണയേണ്ട സ്ഥിതിയാണിവിടെ. മാവോവാദികള്‍ വന്നു പോകുന്നതോടെ പൊലീസുകാരുടെ ചോദ്യം ചെയ്യലും നാട്ടുകാരെ ഏറെ പ്രയാസപ്പെടുത്തുന്നു. ഈ പ്രദേശവുമായി വിവാഹ ബന്ധം സ്ഥാപിക്കാന്‍ പോലും മറ്റുപ്രദേശത്തുകാര്‍ മടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വസ്തു കച്ചവടങ്ങള്‍ ഒന്നും നടക്കുന്നില്ല. കച്ചവടം നടക്കുകയാണെങ്കില്‍ തന്നെ മാവോവാദി സാന്നിധ്യം പറഞ്ഞ് ഭൂമിക്ക് വിലയും ലഭിക്കുന്നില്ളെന്ന പരാതിയുമുണ്ട്. കഴിഞ്ഞ തവണ മാവോവാദികള്‍ പാട്ടക്കരിമ്പിലത്തെിയപ്പോള്‍ കവളമുക്കട്ട ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മുന്‍കരുതലുകളും അധികൃതര്‍ എടുത്തിട്ടില്ല.മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാറിനെ അനുകൂലിക്കുകയില്ളെന്നും തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. മാവോവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമരമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്താനും പാട്ടക്കരിമ്പില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.