എല്‍.ഡി.എഫിന് 12 സ്ഥാനാര്‍ഥികളായി

മലപ്പുറം: തിരുവനന്തപുരത്ത് മലപ്പുറം ജില്ലയിലെ 12 ഇടതു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ജില്ല പ്രചാരണച്ചൂടിലേക്ക്. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയില്‍ അഡ്വ. പി.പി. ബഷീറാണ് സി.പി.എം സ്ഥാനാര്‍ഥി. മലപ്പുറത്ത് ലീഗിന്‍െറ പി. ഉബൈദുല്ലയെ നേരിടുന്നത് സി.പി.എമ്മിന്‍െറ അഡ്വ. കെ.പി. സുമതിയാണ്. സി.പി.എം സ്ഥാനാര്‍ഥികള്‍: കെ. നിഷാന്ത് (വണ്ടൂര്‍) വി. ശശികുമാര്‍ (പെരിന്തല്‍മണ്ണ) അഡ്വ. റഷീദലി (മങ്കട) പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി). ഇടത് സ്വതന്ത്രന്മാര്‍: കെ.ടി. വീരാന്‍കുട്ടി (കൊണ്ടോട്ടി) കെ.ടി. ജലീല്‍ (തവനൂര്‍) വി. അബ്ദുറഹ്മാന്‍ (താനൂര്‍) ഗഫൂര്‍ വി. ലില്ലീസ് (തിരൂര്‍) പി.വി. അന്‍വര്‍ (നിലമ്പൂര്‍). തിരൂരങ്ങാടിയില്‍ ലീഗിന്‍െറ പി.കെ. അബ്ദുറബ്ബിനെ നേരിടുന്നത് സി.പി.ഐയുടെ നിയാസ് പുളിക്കലകത്താണ്. സി.പി.ഐ മത്സരിക്കുന്ന മഞ്ചേരിയിലും ഏറനാട്ടിലും സ്ഥാനാര്‍ഥികളുടെ പേര് അടുത്തദിവസം പുറത്തുവിടും. എന്‍.സി.പിയുടെ കോട്ടക്കലിലെ സ്ഥാനാര്‍ഥിയുടെ പേരും വള്ളിക്കുന്നിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയുടെ പേരും അടുത്തദിവസം പ്രഖ്യാപിക്കും. ജില്ലയില്‍ സി.പി.എം ആറ് സീറ്റുകളിലാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര ചിഹ്നത്തിലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.