ജില്ലയില്‍ പേവിഷബാധ കേസുകള്‍ വര്‍ധിക്കുന്നു

മലപ്പുറം: ജില്ലയില്‍ പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. 2015ല്‍ 4,878 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016 ജനുവരി മുതല്‍ ഫെബ്രുവരി വരെ 1,220 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍വര്‍ധനയാണ് പേ വിഷബാധിതരുടെ എണ്ണത്തിലുണ്ടായത്. കണക്കുകള്‍ പ്രകാരം ഒരുദിവസം ഏകദേശം 14ഓളം കേസുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പേപ്പട്ടി വിഷബാധയേല്‍ക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. നായയെ കൂടാതെ പൂച്ച, കുറുക്കന്‍, വവ്വാല്‍, പെരുച്ചാഴി, വന്യമൃഗങ്ങള്‍ എന്നിവയില്‍നിന്നും പേവിഷബാധയേല്‍ക്കാം. അതിനാല്‍ ഇത്തരം ജീവികളുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. പേവിഷം തലച്ചോറിനെ ബാധിക്കുന്നതിനാല്‍ ഉടന്‍ രോഗിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമര്‍ ഫാറൂഖ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.