വിദ്യാര്‍ഥിനിക്ക് പീഡനം: അധ്യാപകനെ സംരക്ഷിക്കുന്നെന്ന് പരാതി

കൊണ്ടോട്ടി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ സ്കൂള്‍ അധികൃതര്‍ സംരക്ഷിക്കുന്നതായി പരാതി. കൊണ്ടോട്ടിക്കടുത്ത എയ്ഡഡ് സ്കൂളിലെ അധ്യാപകന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവമാണ് സ്കൂള്‍ അധികൃതര്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. 20 ദിവസം മുമ്പ് നടന്ന സംഭവം അധ്യാപകന്‍ സ്കൂളില്‍നിന്ന് രാജിവെച്ചതോടെയാണ് പുറം ലോകമറിയുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂളിലത്തെി പരാതി പറഞ്ഞതോടെ മാനേജ്മെന്‍റ് അധ്യാപകനെ വിളിപ്പിക്കുകയും രാജി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദേശത്ത് ജോലിക്ക് പോവുകയാണെന്ന കാരണത്താലാണ് ജോലി ഉപേക്ഷിക്കുന്നതെന്നാണ് രാജിക്കത്തില്‍ കാണിച്ചത്. സംഭവത്തില്‍ പരാതിയില്ളെന്നും ഈ അധ്യാപകന്‍ ഇനി സ്കൂളില്‍ പഠിപ്പിക്കരുതെന്നുമാണത്രെ കുട്ടിയുടെ ബന്ധുക്കള്‍ മാനേജ്മെന്‍റിന് മുന്നില്‍ വെച്ച നിലപാട്. സംഭവത്തില്‍ പ്രതികരിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് തയാറായിട്ടില്ല. സമഗ്ര അന്വേഷണം നടത്തണമെന്നും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതായും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റിയാസ് മംഗലത്ത് പറഞ്ഞു. ആരുടെയും പരാതി ഇതുവരെ ലഭിച്ചില്ളെന്ന് സി.ഐ കെ.പി. സന്തോഷ് പറഞ്ഞു. സത്യാവസ്ഥ പുറത്തുവരണമെന്നും ഏതെങ്കിലും കുട്ടികള്‍ക്ക് അധ്യാപകനെതിരെ പരാതിയുണ്ടെങ്കില്‍ അവരോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും പി.ടി.എ പ്രസിഡന്‍റും നഗരസഭാ കൗണ്‍സിലറുമായ യു.കെ. മമ്മദിശ പറഞ്ഞു. കൊണ്ടോട്ടി: അധ്യാപകനെതിരെ ബാലപീഡനത്തിന് കേസെടുക്കുകയും സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്‍റ് അഷ്റഫ് ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസല്‍ ആനപ്ര അധ്യക്ഷത വഹിച്ചു. മീത്തില്‍ ഖാദര്‍, വി. അബദുല്‍ ഹക്കീം, ബാവ തൈത്തോട്ടം, പി.ഇ. ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.