മരക്കൊമ്പ് വീണ് പ്രധാന പൈപ്പ്ലൈന്‍ പൊട്ടി; പയ്യനാട് മേഖലയില്‍ കുടിവെള്ളം മുട്ടി

മഞ്ചേരി: പാണ്ടിക്കാട് റോഡില്‍ മാലാംകുളത്തിന് സമീപം റോഡുവക്കിലെ മരം മുറിക്കുന്നതിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി മണിക്കൂറോളം ശുദ്ധജലം പാഴായി. 300 എം.എം പ്രധാന പൈപ്പാണ് പൊട്ടിയത്. മഞ്ചേരി അര്‍ബന്‍ ജലവിതരണ പദ്ധതിയില്‍നിന്ന് പയ്യനാട്, നെല്ലിക്കുത്ത് മേഖലകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത് ഇതുവഴിയാണ്. മരക്കൊമ്പ് മുറിച്ചിടുന്നതിനിടെ മണ്ണിനടയിലിലെ എ.സി പൈപ്പ് പൊട്ടി ശക്തിയായ വെള്ളം പൊട്ടിയൊലിക്കുകയായിരുന്നു. പയ്യനാട് വില്ളേജിലാണ് മഞ്ചേരി അര്‍ബന്‍ ജല പദ്ധതിയിലെ ഗുണഭോക്താക്കളിലേറെയും. ഈ കുടുംബങ്ങള്‍ക്കൊന്നും ബുധനാഴ്ച വെള്ളം ലഭിച്ചില്ല. ആഴ്ചയില്‍ രണ്ടുതവണയാണ് ഈ ഭാഗത്തേക്ക് ജലവിതരണം. അതുതന്നെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭിക്കാറില്ല. വെള്ളം റോഡില്‍ ഒഴുകി നഷ്ടപ്പെടുന്നതറിഞ്ഞിട്ടും ജല അതോറിറ്റി അധികൃതര്‍ ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ളെന്ന് പരാതിയുണ്ട്. മലപ്പുറത്തുനിന്ന് 300 എം.എം പൈപ്പുകള്‍ വരുത്തി അടുത്തദിവസം പൈപ്പ് മാറ്റിയിടും. അതിനുശേഷമാണ് പയ്യനാട് വില്ളേജില്‍ വെള്ളം വിതരണം ചെയ്യുക. പൈപ്പ് തുറന്നിടുമ്പോള്‍ ആവശ്യക്കാര്‍ക്കെല്ലാം വെള്ളം കിട്ടാത്ത സ്ഥിതിയാണെന്ന് കുടുംബങ്ങള്‍ പറഞ്ഞു. റോഡുകള്‍ തിരിയുന്നിടത്ത് മുഖ്യപൈപ്പ് ലൈനില്‍ വാല്‍വുകളുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തുന്നില്ല. ഇതുകാരണം കുടിവെള്ളം കാത്തിരിക്കുന്നവര്‍ക്ക് പലപ്പോഴും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. ജലദുരുപയോഗം: മൂന്ന് പൊതുടാപ്പുകള്‍ പൂട്ടി മഞ്ചേരി: കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം നടത്തുന്നത് കണ്ടത്തെിയതിനെ തുടര്‍ന്ന് പയ്യനാട് മേഖലയില്‍ മൂന്ന് പൊതുടാപ്പുകള്‍ പൂട്ടി. പശുവിനെ കഴുകാനും നനക്കാനും പൊതുടാപ്പില്‍നിന്ന് പൈപ്പിട്ട് വെള്ളമെടുക്കുന്നതും കണ്ടത്തെിയതിനെ തുടര്‍ന്നാണ് പൂട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.