മരം മുറിച്ചതില്‍ പ്രതിഷേധിച്ച് തണല്‍മരം നട്ടു

വളാഞ്ചേരി: റോഡ് വികസനത്തിന്‍െറയും അപകടഭീഷണിയുടെയും പേര് പറഞ്ഞ് വളാഞ്ചേരി-പട്ടാമ്പി റോഡിലെ കൊട്ടാരം ആലിന്‍ചുവട്ടിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തണല്‍മരം നട്ടു. ലോക കാലാവസ്ഥ ദിനത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വികസനത്തിന്‍െറ പേരില്‍ വിവിധ തലമുറകള്‍ക്ക് തണലേകിയ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലൂടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും മരങ്ങള്‍ വെട്ടിമാറ്റുന്നവര്‍ പകരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്ത് ബോധവത്കരണ പ്ളക്കാര്‍ഡുകളും സ്ഥാപിച്ചു. കവയിത്രി സാഹിറ കുറ്റിപ്പുറം വൃക്ഷത്തെ നട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്‍റ് അനീഷ് വലിയകുന്ന് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, കെ.പി. വിഷ്ണു, അജയ് നാരായണഭട്ട്, ഷിജിത്ത് പങ്കജം, ഇ.ടി. അഭിഷങ്കര്‍ ഷാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.