തിരൂര്‍: സബ് ഡിവിഷന് കീഴില്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ തെരഞ്ഞെടുത്ത ഓട്ടോ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തികൊണ്ട് സ്ത്രീ സൗഹൃദ ഓട്ടോ പദ്ധതി നടപ്പാക്കുന്നു. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും തെരഞ്ഞെടുത്ത ഓട്ടോ ഡ്രൈവര്‍മാരെയും തിരൂര്‍, താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിലവിലുള്ള റോഡ് സുരക്ഷാ സേനാംഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 24 മണിക്കൂറും സ്ത്രീകള്‍ക്ക് നിര്‍ഭയരായി ഓട്ടോയില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കോട്ടക്കല്‍, കല്‍പകഞ്ചേരി, കാടാമ്പുഴ, വളാഞ്ചേരി, കുറ്റിപ്പുറം, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് എന്നീ സ്റ്റേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പാക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനം തിരൂര്‍ ഡി.വൈ.എസ്.പി ടി.സി. വേണുഗോപാലന്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.