പരിശോധനക്കിടയിലും മുടക്കമില്ലാതെ മഞ്ചേരിയില്‍ കഞ്ചാവത്തെുന്നു

മഞ്ചേരി: പരിശോധനയും അറസ്റ്റും മുറക്ക് നടക്കുമ്പോഴും കഞ്ചാവ് വില്‍പനക്കാര്‍ക്ക് ആന്ധ്രയില്‍നിന്ന് മുടക്കമില്ലാതെ അട്ടപ്പാടി വഴിയും മണ്ണാര്‍ക്കാടുവഴിയും കഞ്ചാവത്തെുന്നു. കഞ്ചാവുമായി അറസ്റ്റിലാവുന്നവര്‍ നല്‍കുന്ന വിവരങ്ങളാണിത്. പഴുതടച്ച ആശയവിനിമയത്തിലൂടെയാണ് കൈമാറ്റം. ചില്ലറ വില്‍പനക്കാരല്ലാതെ മത്തെക്കച്ചവടക്കാരെ പിടികൂടാന്‍ എക്സൈസ് അധികൃതര്‍ക്ക് കഴിയുന്നില്ല. എട്ടും പത്തും കി.ഗ്രാം കഞ്ചാവുമായി അറസ്റ്റിലാവുന്നവര്‍ മൊത്തക്കച്ചവടക്കാരാണെന്ന നിലയിലാണ് അധികൃതര്‍ പരിചയപ്പെടുത്താറ്. എന്നാല്‍, അവരിലേക്ക് കഞ്ചാവത്തെിക്കുന്ന വന്‍ മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നില്ല. ജില്ലയിലെ പ്രധാന കഞ്ചാവ് വില്‍പന കേന്ദ്രമായി മഞ്ചേരി മാറി. നേരത്തേ പൊലീസ് സ്ക്വാഡ് നിലവിലുണ്ടായിരുന്ന ഘട്ടത്തില്‍ ചില്ലറ വില്‍പനക്കാരെ പിടികൂടിയാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെക്കുകയും ഇവരെ ഉപയോഗിച്ച് മൊത്തക്കച്ചവടക്കാരെ വിളിപ്പിച്ച് വലിയ അളവില്‍ കഞ്ചാവ് ആവശ്യപ്പെട്ട് കുരുക്കൊരുക്കിയാണ് അറസ്റ്റ് ചെയ്യാറുമായിരുന്നു. ഇത് ഇപ്പോള്‍ വിലപ്പോവാത്ത അവസ്ഥയാണ്. വില്‍പന സംഘങ്ങള്‍ പുതിയ തന്ത്രങ്ങളാവിഷ്കരിച്ച് എക്സൈസിനെയും പൊലീസിനെയും കബളിപ്പിച്ച് ഇപ്പോഴും രംഗത്തുണ്ട്. പിടിയിലാവുന്നത് വിരലിലെണ്ണാവുന്ന ആളുകളാണെന്നും ഇതിന്‍െറ എത്രയോ ഇരട്ടിയാണ് വിതരണം നടത്തുന്നതെന്നും എക്സൈസ്, പൊലീസ് സംഘങ്ങള്‍ക്ക് വിവരം ലഭിക്കുന്നുണ്ട്. എക്സൈസ് വകുപ്പ് അനധികൃത മദ്യവില്‍പന തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മദ്യവില്‍പ്പനക്കാരെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കൃത്യമായി വിവരം നല്‍കിയാല്‍ സ്ക്വാഡംഗങ്ങള്‍ എത്തി പരിശോധന നടത്തി മദ്യം പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.