മലപ്പുറം: മാസങ്ങളായി കോഡൂര്‍ താണിക്കല്‍ പ്രദേശത്ത് പടര്‍ന്ന് പിടിച്ച ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ര്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ബോധവത്കരണം, കൊതുകിന്‍െറ ഉറവിട നശീകരണം, ലഘുലേഖ വിതരണം എന്നിവ നടത്തും. അവശ്യമായ കുടുംബങ്ങള്‍ക്ക് കൊതുകുവല, ഗപ്പി മത്സ്യ കുഞ്ഞുങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിന്‍െറ തനത് ഫണ്ട് ഉപയോഗപ്പെടുത്തി താണിക്കല്‍ അങ്ങാടി, പൊതുമരാമത്ത് റോഡിന്‍െറ ഇരുവശങ്ങളിലുള്ള ഓടകള്‍ എന്നിവ ശുദ്ധീകരിക്കും. ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും അവ ലംഘിച്ച്, കൊതുകിന്‍െറ വളര്‍ച്ചക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കും. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍നടന്ന സര്‍വകക്ഷി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി. ബഷീര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ഷംസുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.