കൊളത്തൂര്‍: കുറുവ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജനകീയ കമ്മിറ്റികള്‍ രൂപവത്കരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. മൂന്നായി തിരിച്ച് ജനകീയ കമ്മിറ്റികള്‍ രൂപവത്കരിച്ച് അതിന് പരിഹാരം കണ്ടത്തെി. 18ാം വാര്‍ഡിലെ കമ്പിവളപ്പ്, മേലേപറമ്പ്, വലിയ വളപ്പ് എന്നിവിടങ്ങളിലാണ് കുടിവെള്ളമത്തെിയത്. മൂന്ന് ലക്ഷത്തോളം രൂപ ഒരാഴ്ച കൊണ്ട് ജനകീയ കമ്മിറ്റി സമാഹരിച്ചു. മൂന്ന് പ്രദേശങ്ങളിലും കിണറുകള്‍ കുഴിച്ച് ജലസംഭരണി സ്ഥാപിച്ച് ജലവിതരണം തുടങ്ങി. നൂറോളം കുടുംബങ്ങള്‍ക്കാണ് വെള്ളം ലഭിച്ചത്. സി.പി.എം പിന്തുണയുള്ള സ്വതന്ത്രനണ് ഇവിടെ പഞ്ചായത്തംഗം. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പെട്ടെന്ന് വന്നതിനാല്‍ തന്‍െറ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വാഗ്ദാനം നിറവേറ്റിയതെന്ന് വാര്‍ഡംഗം പറഞ്ഞു. പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം അഡ്വ. ടി.കെ. റഷീദലി നിര്‍വഹിച്ചു. ഷംസുദ്ദീന്‍ എടത്തടത്തില്‍, സദറുദ്ദീന്‍ പറവത്ത്, ഖാദര്‍ഹാജി, കാമ്പ്രന്‍ സിദ്ദീഖ്, കെ.പി. അലി, വഹീദ് പുളിക്കല്‍, ലത്തീഫ് തുളുവന്‍, മുഹമ്മദ് കുട്ടി തുളുവന്‍, സുബ്രഹ്മണ്യന്‍, സി.പി. ഉസ്മാന്‍, റഫീഖ് പുളിക്കല്‍, ഹനീഫ തായാട്ടില്‍, എം. മന്‍സൂര്‍, ഷൂക്കൂര്‍ മങ്കരത്തൊടി, സി.എ. ലത്തീഫ്, വാര്‍ഡ് അംഗം വി.പി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.