എടക്കര: വനാതിര്‍ത്തി നിര്‍ണയത്തിന്‍െറ പേരില്‍ കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം. ഒരു മുന്നറിയിപ്പും ചര്‍ച്ചയുമില്ലാതെയായിരുന്നു വനാതിര്‍ത്തി നിര്‍ണയം നടത്താന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചത്. വന്‍കിട കുടിയേറ്റങ്ങള്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും ചെറുകിട നാമമാത്ര കര്‍ഷകരാണ് പ്രദേശത്ത് ഏറെയുള്ളത്. അഞ്ചും പത്തും സെന്‍റില്‍ വീട് വച്ച് താമസിക്കുന്നവരാണ് ഇവരില്‍ കൂടുതല്‍. ഇവരെ കുടിയൊഴിപ്പിക്കുക അസാധ്യമാണ്. 1977ലെ വനാതിര്‍ത്തി സര്‍വേ പ്രകാരമാണ് ഇപ്പോള്‍ വനംവകുപ്പ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പ്രകാരം അതിര്‍ത്തി നിര്‍ണയം നടത്തിയാല്‍ 500 ഏക്കറിലധികം കൃഷിഭൂമി നക്ഷിപ്ത വനത്തിന്‍െറ ഭാഗമാകും. കാലങ്ങളായി കൈവശം വെച്ചും നികുതിയടച്ചും പോരുന്ന കര്‍ഷകരുടെ ഭൂമിയാണ് ഇതുവഴി നഷ്ടപ്പെടുക. മാസങ്ങള്‍ക്ക് മുമ്പ് പോത്തുകല്‍ പഞ്ചായത്തിലെ മലാംകുണ്ട്, അതിരുകുറ്റി, മുരുകാഞ്ഞിരം പ്രദേശങ്ങളിലും വനം വകുപ്പ് വനാതിര്‍ത്തി നിര്‍ണയം നടത്താനത്തെിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഇതേ രീതയില്‍ അതിര്‍ത്തി നിര്‍ണയം നടത്താന്‍ വനം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ കടുത്ത പ്രതിഷേധവും എതിര്‍പ്പും കാരണം നീക്കം ഉപേക്ഷിക്കുകയായിരുന്നു. അന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ നേതൃത്വത്തില്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭീതിയോടെ കഴിയുന്ന കര്‍ഷകജനത വനംവകുപ്പിന്‍െറ നടപടിയില്‍ കൂടുതല്‍ ആശങ്കാകുലരായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.