തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ വിവാഹ മോചന നിയന്ത്രണ സംരക്ഷണ സമിതി ഭാരവാഹികളെ മര്‍ദിക്കുകയും അപമാനിച്ചു വിടുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് സാക്ഷരത പ്രവര്‍ത്തക കെ.വി. റാബിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ആലിന്‍ചുവട്ടില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിക്കിടെയാണ് ഒരു സംഘം ഇവരെ കൈയേറ്റം ചെയ്തത്. തിരൂരങ്ങാടി ചലനം സംഘടനയും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ഹ സമിതിയുമാണ് ബോധവത്കരണ സംഗമം നടത്തിയത്. പ്രഭാഷണം കഴിഞ്ഞു മടങ്ങാനിരിക്കെ ഇസ്ഹ ചെയര്‍പേഴ്സണ്‍ സുലൈഖയെ ഫൈസല്‍ എന്ന യുവാവ് മര്‍ദിച്ചത്രെ. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞാണ് സംഭവം. കെ.വി. റാബിയയും വാഹനത്തിലുണ്ടായിരുന്നു. അസഭ്യം പറഞ്ഞും ദേഹോപദ്രവമേല്‍പിച്ചും ആക്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം സ്ത്രീകള്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ എത്തി. പിന്നീട് സുലൈഖ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കെ.വി. റാബിയ, സുലൈഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമൂഹ മധ്യത്തില്‍ ഒരു കുടുംബത്തെ അവഹേളിച്ചെന്ന് ഇവര്‍ക്കെതിരെയും പൊലീസില്‍ പരാതിയുണ്ട്. സുലൈഖയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയും മറ്റൊരു പരാതിയില്‍ സുലൈഖ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.