ചാപ്പനങ്ങാടി: മുസ്ലിം സര്‍വിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വട്ടപ്പറമ്പില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്‍ററിന്‍െറയും കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്‍െറയും ശിലാസ്ഥാപനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാവുംവിധം മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എം.എസ്.എസിന്‍െറ സേവനം മഹത്തരമാണെന്ന് തങ്ങള്‍ പറഞ്ഞു. കോഡൂര്‍ പഞ്ചായത്തിലെ വട്ടപ്പറമ്പില്‍ സൗജന്യമായി ലഭിച്ച 25 സെന്‍റ് സ്ഥലത്താണ് പദ്ധതി. ഡയാലിസിസ് യൂനിറ്റ്, കാന്‍സര്‍ ഹോമിയോ പാലിയേറ്റിവ് യൂനിറ്റ്, സാംസ്കാരിക കേന്ദ്രം, എം.എസ്.എസ് ജില്ലാ കാര്യാലയം എന്നിവയാണ് സജ്ജമാവുന്നത്. പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, കെ.കെ. നാസര്‍, വി.എ. റഹ്മാന്‍, കെ.പി. ഖദീജ സലിം, എം.കെ. മുഹ്സിന്‍, മലയില്‍ ഗദ്ദാഫി, പി. മമ്മദ്കോയ, പി.വി. അലവിക്കുട്ടി, കെ. അനീഷ്കുമാര്‍, സി.എച്ച്. ഹസന്‍ഹാജി, എന്‍.പി. ആലിഹസന്‍, കെ. മമ്മുദു, ഒ. അബ്ദുല്ലക്കുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.