സൂപ്പര്‍മാര്‍ക്കറ്റില്‍ തിരൂര്‍ നഗരസഭയുടെ പരിശോധനാ നാടകം

തിരൂര്‍: മസാല പാക്കറ്റില്‍ പുഴു കണ്ടത്തെിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പരിശോധിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്‍െറ നാടകം. ഓവര്‍ബ്രിഡ്ജ് പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ശനിയാഴ്ച ആരോഗ്യവിഭാഗം പരിശോധിച്ചത്. സംഭവം നടന്ന് 13ാം ദിവസമാണ് നഗരസഭ പരിശോധനക്ക് തയാറായത്. പരിശോധനയില്‍ വിവാദ കമ്പനിയുടെ മുളക് പൊടിയില്ളെന്ന് കണ്ടത്തെിയതായി പറഞ്ഞ് നഗരസഭ നടപടി അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 22നായിരുന്നു മുത്തൂര്‍ സ്വദേശി വാങ്ങിയ ചില്ലിചിക്കന്‍ മസാല പൊടിയുടെ പാക്കറ്റില്‍ പുഴുക്കളെ കണ്ടത്തെിയത്. അന്നുതന്നെ നഗരസഭ ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കുകയും രസീത് കൈപ്പറ്റുകയും ചെയ്തിരുന്നു. അന്ന് കേസെടുക്കാതെ, കടയില്‍ പരിശോധിക്കാനോ അന്വേഷണം നടത്താനോ നഗരസഭ തയാറായിരുന്നില്ല. എന്നാല്‍, ഇത്രയും ദിവസമായിട്ടും അന്വേഷണം നടത്താതിരുന്നത് വിവാദമായതോടെ നടപടിയെടുത്തെന്ന് വരുത്താനായിരുന്നു ശനിയാഴ്ചത്തെ പരിശോധന. ഭക്ഷണപദാര്‍ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള അധികാരം നഗരസഭക്കില്ലാത്തതിനാല്‍ പരാതി തുടര്‍നടപടിക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് പുതിയ നിലപാട്. നഗരസഭ നടപടിയെടുക്കാതിരുന്നതോടെ പരാതിക്കാരന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിക്കുകയും അധികൃതരത്തെി കടയില്‍ പരിശോധിച്ച് മസാല പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.