പട്ടയം കിട്ടിയിട്ടും ഭൂമി കിട്ടാതെ ഒറ്റയാള്‍ സമരവുമായി ആനന്ദന്‍

മലപ്പുറം: 2012ല്‍ മലപ്പുറത്ത് നടന്ന പട്ടയമേളയില്‍ മന്ത്രി അടൂര്‍ പ്രകാശില്‍നിന്ന് പട്ടയം ഏറ്റുവാങ്ങിയ മാവുണ്ടത്തറ ആനന്ദന് ഇതുവരെ ഭൂമി ലഭിച്ചില്ല. ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത ഇദ്ദേഹം ചൊവ്വാഴ്ച കലക്ടറേറ്റില്‍ നടന്ന പട്ടയമേള ചടങ്ങിന് സമീപം ഒറ്റയാള്‍ പ്രതിഷേധമുയര്‍ത്തി. പ്ളക്കാര്‍ഡുമായി എത്തിയ ആനന്ദനെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. അകമ്പാടം വില്ളേജില്‍ അഞ്ച് സെന്‍റ് ഭൂമി സര്‍ക്കാര്‍ നല്‍കിയതിന്‍െറ രേഖകള്‍ ആനന്ദന്‍െറ പക്കലുണ്ട്. എന്നാല്‍, ഭൂമി സര്‍വേ ചെയ്ത് കിട്ടിയിട്ടില്ല. സമാധാനപരമായി ഒറ്റയാള്‍ സമരം നടത്തിയ ആനന്ദനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു. ഇല്ലാത്ത ഭൂമിക്ക് പട്ടയം നല്‍കി ഭൂരഹിതരെ കബളിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പ്രസിഡന്‍റ് എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. ഭൂസമരസമിതി കണ്‍വീനര്‍ ഗണേഷ് വടേരി, സെക്രട്ടറി ആരിഫ് ചൂണ്ടയില്‍, മണ്ഡലം സെക്രട്ടറി കെ.പി. ഫാറൂഖ്, പ്രസിഡന്‍റ് ജലീല്‍ മങ്കരത്തൊടി, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.