പെട്രോള്‍ പമ്പ്, വ്യാപാരി സമരം ഭാഗികം

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത കടയടപ്പ് സമരവും ഒരു വിഭാഗം പെട്രോള്‍ പമ്പ് ഉടമകള്‍ നടത്തിയ സമരവും ജില്ലയില്‍ ഭാഗികം. നഗരപ്രദേശങ്ങളില്‍ മിക്കയിടത്തും കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോള്‍ ഗ്രാമങ്ങളില്‍ ഏശിയില്ല. ഉള്‍പ്രദേശങ്ങളില്‍ കടകള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു. അമ്പലപ്പുഴയിലെ വ്യാപാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചായിരുന്നു കടയടപ്പ്. ലൈസന്‍സ് പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രിയാണ് അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങിയത്. ഇതു മുന്നില്‍ക്കണ്ട് തിങ്കളാഴ്ച വൈകുന്നേരം പമ്പുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു. വാഹനങ്ങളുടെ നിര റോഡിലേക്കും നീണ്ടു. പലയിടങ്ങളിലും ഇന്ധനം തീരുകയും ചെയ്തു. എന്നാല്‍, ഏറെക്കുറെ പമ്പുകളും ചൊവ്വാഴ്ച തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.