എടക്കര: ധനകാര്യ സ്ഥാപനവുമായി കരാര്‍ വെക്കാത്തതിനാല്‍ എടക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തില്‍ പഞ്ചായത്തിന് പത്ത് ലക്ഷത്തിലധികം രൂപ നഷ്ടം. 2015-16 വര്‍ഷത്തെ പദ്ധതിയില്‍ ഏഴ് കോടി രൂപ വകയിരുത്തിയാണ് എടക്കര പഴയ ബസ്സ്റ്റാന്‍ഡില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം ആരംഭിച്ചത്. 74 ലക്ഷം രൂപ പഞ്ചായത്ത് വിഹിതവും 5.4 കോടി കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫൈനാന്‍സ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചുമാണ് പദ്ധതിക്ക് തുക കണ്ടത്തെിയത്. വായ്പ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സാങ്കേതികാനുമതിയും ഭരണാനുമതിയും പഞ്ചായത്ത് ഭരണസമിതി നേടിയെടുത്തു. തുടര്‍ന്ന് ടെന്‍ഡര്‍ വിളിക്കുകയും പ്രവൃത്തി കരാറുകാരനെ ഏല്‍പ്പിക്കുകയും ചെയ്തു. വായ്പയെടുക്കാന്‍ സര്‍ക്കാരിന്‍െറ അംഗീകാരം കിട്ടി വായ്പ അനുവദിച്ചെങ്കിലും ധനകാര്യ സ്ഥാപനവുമായി കരാര്‍ വെക്കാത്തതിനാല്‍ പഞ്ചായത്തിന് വായ്പ ലഭിച്ചില്ല. പദ്ധതി ആരംഭിക്കുന്ന സമയത്ത് ഒമ്പതര ശതമാനമായിരുന്നു ബാങ്കിന്‍െറ പലിശനിരക്ക്. എന്നാല്‍, ഇപ്പോള്‍ 11 ശതമാനത്തിന് മാത്രമേ വായ്പ ലഭിക്കൂ എന്ന അവസ്ഥയാണ്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനുമായി പോലും ഗ്രാമപഞ്ചായത്ത് കരാര്‍ വെച്ചിട്ടില്ല. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം നടത്തിയ പരിശോധനയിലാണ് പദ്ധതിയില്‍ വന്‍ ക്രമക്കേട് കണ്ടത്തെിയത്. ഇതിനിടെ പദ്ധതിയുടെ കണ്‍സല്‍ട്ടിങ് ഏജന്‍സിയായ സിഡ്കോക്ക് എട്ട് ലക്ഷം രൂപ പഞ്ചായത്ത് നല്‍കുകയും ചെയ്തു. ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തിന് കരാറുകാരനില്‍നിന്ന് പത്ത് ലക്ഷം രൂപ മേഖലയിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൈപ്പറ്റിയതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, പ്രവൃത്തി കൃത്യമായി നടത്താനാവശ്യമായ നടപടിക്രമങ്ങള്‍ ഇവര്‍ ചെയ്തതുമില്ല. 74 ലക്ഷം രൂപയാണ് പഞ്ചായത്ത് വിഹിതമായി മാറ്റിവെച്ചത്. എന്നാല്‍, 60 ലക്ഷം രൂപ മാത്രമാണ് പ്രവൃത്തിക്കായി അനുവദിച്ചത്. 14 ലക്ഷം രൂപ കൂടി പഞ്ചായത്ത് ഇനി കണ്ടെത്തേണ്ടതുണ്ട്. തിങ്കളാഴ്ച നടന്ന ഭരണസമിതി യോഗത്തില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഒമ്പതര ശതമാനത്തിന് പലിശ നേടിയെടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണസമിതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.