ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ ടി.സി വാങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന്

കുറ്റിപ്പുറം: അംഗപരിമിതര്‍ക്കുള്ള സംവരണ സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥിനിയോട് ടി.സി വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകരും വര്‍ക്ഷോപ് ഇന്‍സ്ട്രക്ടറും മാനസികമായി പീഡിപ്പിക്കുന്നതായാണ് ചൈല്‍ഡ് ലൈനിലും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയത്. സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് പഠനത്തിന് വൈകല്യം തടസ്സമാകില്ളെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, അധ്യാപകര്‍ ഒരുവര്‍ഷമായി മാനസികമായി പീഡിപ്പിച്ചതിനാല്‍ വിദ്യാര്‍ഥിനിക്ക് മാനസിക അസ്വസ്ഥത വന്നെന്ന് രക്ഷിതാവ് പറഞ്ഞു. ചെയ്യുന്ന വര്‍ക്കുകള്‍ നോക്കി മാര്‍ക്കിട്ട് നല്‍കാതെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തിന് കൈമാറിയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഉള്ളത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, ഇത്തരം സംഭവമുണ്ടായിട്ടില്ളെന്ന് സൂപ്രണ്ട് സനോജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.