ഡിഫ്തീരിയ പ്രതിരോധം : കോഡൂരില്‍ ഗൃഹസന്ദര്‍ശനത്തിന് തുടക്കം

കോഡൂര്‍: രോഗപ്രതിരോധ കുത്തിവെപ്പുകളില്‍നിന്ന് വിട്ട് നില്‍ക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാനായി കോഡൂര്‍ ഗ്രാമപഞ്ചായത്തിന്‍െറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ഗൃഹ സന്ദര്‍ശനം തുടങ്ങി. ഗൃഹ സന്ദര്‍ശനത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം പാലക്കലില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എം.ടി. ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീന കാട്ടുമുണ്ട, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. ഹബീബ് റഹ്മാന്‍, പി. മുഹമ്മദ് റഫീഖ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നഷീദ, ജെ.പി.എച്ച്.എന്‍. ഇന്ദിര, ആശ വളന്‍റിയര്‍മാരായ പ്രേമ, ശ്രീജ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.