തിരൂര്‍: ഫീസ് വര്‍ധനവിനെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ തുടങ്ങിയ സമരത്തെ തുടര്‍ന്ന് തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. വ്യാഴാഴ്ച മുതല്‍ ക്ളാസ് നിര്‍ത്തിവെക്കുന്നതായി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ മാനേജ്മെന്‍റ് ഭാരവാഹികളെ സ്കൂളില്‍ ഉപരോധിച്ചിരുന്നു. പുതിയ അധ്യയനവര്‍ഷം പ്രഖ്യാപിച്ച 15 ശതമാനം ഫീസ് വര്‍ധന പിന്‍വലിക്കുന്നതിനൊപ്പം നിലവിലെ ഫീസില്‍ 10 ശതമാനം കുറവും വരുത്തണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തത്തെിയത്. സ്കൂളില്‍ ടാബ് സമ്പ്രദായത്തില്‍ പഠനം ആരംഭിക്കുന്നതിനെതിരെ രൂപവത്കരിച്ച വിദ്യാഭ്യാസ ജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് സമരം. മറ്റ് സി.ബി.എസ്.ഇ സ്കൂളുകളെ അപേക്ഷിച്ച് തിരൂരില്‍ ഉയര്‍ന്ന ഫീസാണെന്നും പുതിയ വര്‍ധന കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്നുമാണ് രക്ഷിതാക്കളുടെ വാദം. എന്നാല്‍, കുറഞ്ഞത് 15 ശതമാനം വര്‍ധന എല്ലാ വര്‍ഷവുമുണ്ടാകാറുള്ളതാണെന്ന് മാനേജ്മെന്‍റ് പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പള സ്കെയിലാണ് പിന്തുടരുന്നതെന്നും ഈയിനത്തിലുണ്ടാകുന്ന അധികചെലവ് കണ്ടത്തൊനാണ് വര്‍ധനവെന്നും മാനേജ്മെന്‍റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഫീസ് വര്‍ധനവിനെതിരെയുള്ള സമരത്തില്‍ യഥാര്‍ഥ രക്ഷിതാക്കള്‍ അല്ലാത്തവരും ഉള്‍പ്പെട്ടതായും ചൊവ്വാഴ്ച സ്കൂളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം ടാബ് സമ്പ്രദായം നടപ്പാക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയരുകയും തല്‍ക്കാലം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അനധികൃതമായി നിര്‍മിച്ചതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളിലാണ് ക്ളാസ് നടക്കുന്നതെന്ന ആരോപണവും സ്കൂളിനെതിരെ ഉയര്‍ന്നു. നഗരസഭയും പിന്നീട് തിരൂര്‍ സബ് കലക്ടറും അപകടനിലയിലുള്ള കെട്ടിടത്തില്‍ ക്ളാസ് നടത്തുന്നത് വിലക്കി ഉത്തരവിറക്കി. തുടര്‍ന്ന് 14 ക്ളാസ് മുറികളുണ്ടായിരുന്ന കെട്ടിടത്തിലെ പഠനം പൂര്‍ണമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച നിരവധി രക്ഷിതാക്കള്‍ സ്കൂളിലത്തെുകയും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ ഉപരോധിക്കുകയുമായിരുന്നു. തുടര്‍ന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഇടപെട്ട് 24 മണിക്കൂറിനകം തീരുമാനമറിയിക്കാമെന്ന് പറഞ്ഞതിനു ശേഷമാണ് പ്രതിഷേധമവസാനിപ്പിച്ചത്. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ സമരം തുടരുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച സമരത്തിനിടെ രക്ഷിതാക്കള്‍ അക്രമാസക്തരായെന്നും ക്ളാസുകളില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായും മാനേജ്മെന്‍റ് ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സ്കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എ. മൊയ്തീന്‍കുട്ടി, സെക്രട്ടറി കൈനിക്കര ഷാഫി ഹാജി, പ്രിന്‍സിപ്പല്‍ ജയ്മോന്‍ മലേക്കുടി, താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് പി. മുഹമ്മദ് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സംസ്ഥാന കമ്മിറ്റിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.