കെട്ടിടങ്ങള്‍ക്ക് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂരക്ക് നികുതി നല്‍കണം –നഗരസഭ

മലപ്പുറം: നഗരസഭാ പരിധിയിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഷീറ്റില്‍ മേല്‍ക്കൂര നിര്‍മിച്ച് വാടകക്ക് നല്‍കുന്ന കെട്ടിട ഉടമകളില്‍നിന്ന് നിയമപരമായ നികുതി ഈടാക്കുമെന്നും നടപടി മരവിപ്പിച്ചിട്ടില്ളെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല. ഇത്തരം കെട്ടിട ഉടമകളോട് നികുതി അടക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നഗരസഭയുടെ വിശദീകരണം. പ്രശ്നം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് കെട്ടിടങ്ങളില്‍ പരിശോധന നടത്തിയത്. ഓരോ കെട്ടിടങ്ങളും പരിശോധിച്ചതിന് ശേഷം നികുതി അടക്കേണ്ടതാണെങ്കില്‍ നോട്ടീസ് നല്‍കും. 184 കെട്ടിട ഉടമകള്‍ക്കാണ് പിഴയടക്കം അഞ്ച് ലക്ഷം മുതലുള്ള തുക അടക്കണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്‍കിയിട്ടുള്ളത്. ചിലരോട് 2011 മുതലുള്ള നികുതി അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍, കെട്ടിട ഉടമകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൃത്യമായ പരിശോധന നടത്തിയ ശേഷം തുക ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍, കെട്ടിടങ്ങളിലെ ചോര്‍ച്ച തടയാനാണ് മേല്‍ക്കൂര നിര്‍മിച്ചതെന്നാണ് ഉടമകളുടെ വാദം. ചോര്‍ച്ച തടയാനാണെങ്കില്‍ ഇത്ര ഉയരത്തില്‍ മേല്‍ക്കൂര നിര്‍മിക്കേണ്ടതില്ളെന്നും മുറിയാക്കി തിരിച്ച് വാടക ഈടാക്കുന്നത് നികുതി നല്‍കി ആവണമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. അതേസമയം, തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നഗരസഭയുടെ കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഷീറ്റിട്ട് മുറികള്‍ വാടകക്ക് നല്‍കിയിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നും ഇവര്‍ പറയുന്നു. കോട്ടപ്പടിയിലെ വിജിലന്‍സ് ഓഫിസിന് സമീപത്തെയും സ്റ്റേഡിയം കോംപ്ളക്സിലെയും മുറികള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമല്ളെന്നാണ് വ്യാപാരികളുടെ ആരോപണം. മുന്‍കൂട്ടി അനുമതി വാങ്ങാതെ മേല്‍ക്കൂരകള്‍ നിര്‍മിച്ച് വാടകക്ക് നല്‍കിയ ഉടമകള്‍ നികുതി നല്‍കേണ്ടി വരുമെന്ന് നഗരസഭാ സെക്രട്ടറിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.