ഹോസ്റ്റല്‍ സൗകര്യം വിപുലീകരിക്കും വി.സി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് ലൈബ്രറികളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. സ്കൂളടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ലൈബ്രറികള്‍ സംയോജിപ്പിച്ചാണ് തീരുമാനം നടപ്പാക്കുക. കാമ്പസിലെ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയന്‍സ് പഠനവകുപ്പുകളിലെ ലൈബ്രറികളിലാണ് ഒന്നാംഘട്ടത്തില്‍ ഇവ പ്രാവര്‍ത്തികമാക്കുക. കാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം വിപുലീകരിച്ച് ക്രമേണ റസിഡന്‍ഷ്യന്‍ സര്‍വകലാശാലയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്ക് ചുറ്റുമതിലും റിങ് റോഡും നിര്‍മിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ്കുട്ടി, ഐ.ക്യു.എ.സി ഡയറക്ടര്‍ പ്രഫ. എം. സാബു, ഡോ. എ.ബി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.