പ്ളസ് വണ്‍: ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശം പൂര്‍ത്തിയായി

മലപ്പുറം: ഏകജാലക രീതിയിലുള്ള പ്ളസ്വണ്‍ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്കുള്ള പ്രവേശം പൂര്‍ത്തിയായി. ബുധനാഴ്ച വൈകീട്ട് അഞ്ച് വരെയായിരുന്നു സ്കൂളുകളില്‍ പ്രവേശം നേടാനുള്ള സമയം. സ്പോര്‍ട്സ് ക്വോട്ട പ്രവേശം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഞായറാഴച രാത്രിയാണ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റില്‍ ആദ്യം ഒ.ഇ.സി വിഭാഗത്തെയാകും പരിഗണിക്കുക. ശേഷം ഒഴിവുണ്ടെങ്കില്‍ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സിയിലെ ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, എസ്.ഐ.യു.സി, ആംഗ്ളോ ഇന്ത്യന്‍, പറ്റ് പിന്നാക്ക ക്രിസ്ത്യന്‍, ഹിന്ദു വിശ്വകര്‍മ അനുബന്ധ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കും. രണ്ടാം അലോട്ട്മന്‍റ് ഞായറാഴ്ച പുറത്ത് വരും. കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് ജൂണ്‍ 27ന് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച മുതല്‍ പ്രവേശം നടക്കും. രണ്ടാമത്തെ അലോട്ട്മന്‍റിന് ശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ളിമന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷ സ്വീകരിക്കും. മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 29ന് അവസാനിക്കും. ജൂണ്‍ 30ന് അധ്യയനം തുടങ്ങും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ളതും ഏറ്റവും കൂടുതല്‍ പേര്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്നതും മലപ്പുറം ജില്ലയിലാണ്. ആദ്യ അലോട്ട്മെന്‍റില്‍ 79506 അപേക്ഷകളില്‍ 32073പേര്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. 39758 സീറ്റുകളാണ് സീറ്റ് വര്‍ധന നിലവില്‍ വന്ന ശേഷവും ജില്ലയിലുള്ളത്. 7685 സീറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അപേക്ഷരുടെ എണ്ണം എടുത്താല്‍ 39748 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കില്ളെന്ന് ഉറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.