കാപ്സ്യൂള്‍ കവിതകള്‍ നിറച്ച കലണ്ടറുമായി യുവ കവി

എടപ്പാള്‍: കാപ്സ്യൂള്‍ കവിതകളും അതിനൊപ്പം കവിതയുടെ ഇതിവൃത്തത്തിനനുസൃതമായ വരയും നിറഞ്ഞ കലണ്ടറുകളുമായി വായന വാരത്തില്‍ യുവ കവി വിദ്യാര്‍ഥികള്‍ക്കിടയില്‍. കവിയും ചിത്രകാരനുമായ അരവിന്ദ് വട്ടംകുളമാണ് അന്തരിച്ച കവി പി.എം. പള്ളിപ്പാടിന്‍െറ കാപ്സ്യൂള്‍ കവിതകളും അതിനൊപ്പം ഇതിവൃത്തത്തിനനുസൃതമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയുള്ള കലണ്ടറുമായി വായനയുടെയും വരയുടെയും സമന്വയം വിദ്യാര്‍ഥികള്‍ക്കിടയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. വായനവാരത്തില്‍ പരമാവധി വിദ്യാലയങ്ങളില്‍ കലണ്ടര്‍ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് അരവിന്ദ്. 20 കവിതകളാണ് കലണ്ടര്‍ പ്രദര്‍ശനത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.