വള്ളിക്കുന്ന്: ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകള്‍ ഇളക്കി മാറ്റിയും കണ്ണാടികള്‍ അഴിച്ചുവെച്ചും അമിത വേഗതയില്‍ കുതിച്ചുപാഞ്ഞ് ‘ന്യൂജന’ാകുകയാണ് വിദ്യാര്‍ഥികളടക്കം യുവതലമുറ. സ്കൂട്ടറുകളാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നവയില്‍ അധികം. പിറകെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതെ കുതിച്ചുപായുന്ന ഇവര്‍ മറ്റുള്ള വാഹന യാത്രക്കാര്‍ക്കും ഭീഷണിയാണ്. രണ്ടുപേര്‍ സഞ്ചരിക്കേണ്ടിടത്ത് മൂന്നും നാലും പേരുവരെ ഒരു ബൈക്കില്‍ സഞ്ചരിക്കുന്നു. ഹൈസ്കൂള്‍, പ്ളസ് ടു വിദ്യാര്‍ഥികളും പഠിക്കുന്ന സ്ഥാപനത്തില്‍ വന്നു പോവുന്നതും രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങളിലാണ്. വാഹന പരിശോധനക്കായി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ വഴിതിരിച്ചുവിട്ടും നിര്‍ത്താതെ ഓടിച്ചുപോവുന്നതും സ്ഥിരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.