പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ഥിക്ക് മണല്‍ തൊഴിലാളി രക്ഷകനായി

വള്ളിക്കുന്ന്: പാലത്തിന്‍െറ തൂണിന് മുകളില്‍ സംസാരിച്ചിരിക്കുന്നതിനിടെ പുഴയില്‍ വീണ് മുങ്ങിത്താണ വിദ്യാര്‍ഥിക്ക് മണല്‍ തൊഴിലാളി രക്ഷകനായി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മാതപ്പുഴ പാലത്തിനടിയിലെ തൂണിന് മുകളില്‍ കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുകയായിരുന്ന തേഞ്ഞിപ്പലം ചെനക്കലങ്ങാടി പടിഞ്ഞാറെ പള്ളിക്ക് സമീപം താമസിക്കുന്ന കേലസ്സം തൊടി കമ്മദ്കുട്ടിയുടെ മകന്‍ മുസ്തഫയാണ് (18) കടലുണ്ടി പുഴയില്‍ കാല്‍വഴുതി വീണത്. നീന്തല്‍ വശമില്ലാതിരുന്ന മുസ്തഫ വീണത് കണ്ട് കൂട്ടുകാരനായ നിയാസ് ബഹളം വെച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന മണല്‍ തൊഴിലാളിയായ മതിലഞ്ചേരി അജിയാണ് ആദ്യം ഓടിയത്തെി പുഴയിലേക്കെടുത്തു ചാടിയത്. പിന്നാലെയത്തെിയ നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പാലത്തിന് 10 മീറ്റര്‍ ദൂരേക്ക് ഒഴുകിപ്പോയ മുസ്തഫയെ അജി മുങ്ങിയെടുത്ത് കരക്കത്തെിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മുസ്തഫയെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച മുസ്തഫ സുഖം പ്രാപിച്ചുവരുകയാണ്. കാലവര്‍ഷമായതിനാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. ചേളാരി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ് മുസ്തഫ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.