മരം വീണ് വൈദ്യുതി കാലുകള്‍ തകര്‍ന്നു

വള്ളിക്കുന്ന്: നാട്ടുകാരും യുവജന സംഘടനകളും കെ.എസ്.ഇ.ബിയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാതിരുന്ന കൂറ്റന്‍ മരം മറിഞ്ഞുവീണു. ആറോളം വൈദ്യുതി കാലുകളും ലൈനുകളും തകര്‍ന്നു. റോഡിലേക്ക് വൈദ്യുതി കാലുകള്‍ മറിഞ്ഞുവീണതിനാല്‍ ചെട്ടിപ്പടി-ചേളാരി റൂട്ടില്‍ രണ്ടു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തയ്യിലക്കടവ് പാലത്തിന്‍െറ അപ്രോച്ച്റോഡില്‍ വര്‍ഷങ്ങളായി ഉണങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂറ്റന്‍ വാകമരമാണ് ഞായറാഴ്ച 12 മണിയോടെ വീണത്. മരത്തിന്‍െറ അപകടാവസ്ഥ നേരിട്ടറിയാവുന്ന കെ.എസ്.ഇ.ബി അധികൃതര്‍, നാട്ടുകാര്‍, യുവജന സംഘടനകള്‍ എന്നിവര്‍ നേരത്തേ തന്നെ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇരുമ്പിന്‍െറ വൈദ്യുതി കാലും ലൈനുകളും റോഡിന് കുറുകെ വീണതിനാല്‍ രണ്ടു മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വള്ളിക്കുന്ന് വൈദ്യുതി സെക്ഷനിലെ തൊഴിലാളികള്‍ എത്തി വൈദ്യുതി ലൈനുകളും കാലും മാറ്റിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. വൈദ്യുതി ബന്ധം പൂര്‍ണമായും പുന$സ്ഥാപിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.