പരിമിതികള്‍ക്ക് നടുവില്‍ കൊണ്ടോട്ടി സി.എച്ച്.സി

കൊണ്ടോട്ടി: താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചിട്ടും പരിമിതികള്‍ക്ക് നടുവില്‍ കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രം. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബജറ്റിലാണ് കൊണ്ടോട്ടി സി.എച്ച്.സിയെ താലൂക്കാശുപത്രിയായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കിയത്. കൊണ്ടോട്ടി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരടക്കം അത്യാവശ്യമാണ്. പ്രതിദിനം 600നും 800നും ഇടയില്‍ രോഗികളത്തെുന്ന സി.എച്ച്.സി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റഫറല്‍ ആശുപത്രി കൂടിയാണ്. അഞ്ച് വീതം ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സുമുള്ള ഇവിടെ കിടത്തിചികിത്സക്ക് 29 കിടക്കകളാണുള്ളത്. കൊണ്ടോട്ടി താലൂക്ക് രൂപവത്കരിച്ച് മൂന്ന് വര്‍ഷമായിട്ടും അത്യാഹിത വിഭാഗമോ മെച്ചപ്പെട്ട ലാബ് സൗകര്യമോ ഇവിടെ ആരംഭിക്കാന്‍ മുന്‍ സര്‍ക്കാറിനായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെിച്ച പോര്‍ട്ടബിള്‍ എക്സ്റേ യന്ത്രം പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനാല്‍ പൊടിപിടിച്ചുകിടക്കുകയാണ്. സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ ചികിത്സയിലും പശ്ചാത്തല സൗകര്യത്തിലും മാറ്റങ്ങളുണ്ടാകും. വിദഗ്ധ ഡോക്ടര്‍മാരുടെയടക്കം തസ്തികകള്‍ വരുന്നതോടെ ഡോക്ടര്‍മാരുടെ എണ്ണത്തിലും വര്‍ധന വരും. 100പരെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ സൗകര്യവും ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഗൈനക്കോളജി, ഇ.എന്‍.ടി, ഓര്‍ത്തോ, ശിശുവിഭാഗം തുടങ്ങിയവും പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ ബജറ്റില്‍ താലൂക്കാശുപത്രിയായി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ടെങ്കിലും മറ്റുനടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ താലൂക്കാശുപത്രിക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.