തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് സമീപം വീണ്ടും വാഹനാപകടം

വള്ളിക്കുന്ന്: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് അപകടം. ചേളാരിയില്‍നിന്ന് ആനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഓട്ടോ. പിറകെ വന്ന കാര്‍ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഓട്ടോ വട്ടം ചുറ്റിയാണ് മറിഞ്ഞത്. ശബ്ദംകേട്ട് ഓടിയത്തെിയ തേഞ്ഞിപ്പലം എസ്.ഐ കെ. ഉണ്ണികൃഷ്ണന്‍, സി.പി.ഒ പ്രബീഷ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുഡ്സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കടലുണ്ടി സ്വദേശി പി.എ. മര്‍സൂക്കിനാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ചെട്ട്യാര്‍മാട് മുതല്‍ കോഹിനൂര്‍ വരെ അടുത്തിടെ വീതികൂട്ടി നവീകരിച്ചിരുന്നു. നേരത്തേ അപകടങ്ങള്‍ പതിവായ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനു മുന്നിലെ കൊടുംവളവില്‍ നവീകരണം പൂര്‍ത്തിയായതോടെ അപകടങ്ങള്‍ വര്‍ധിച്ചു. നേരത്തേ പൊലീസുകാരനുള്‍പ്പെടെ മൂന്ന് പേരാണ് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്. അപകടം കുറക്കാന്‍ സുരക്ഷാക്രമീകരണം ഒരുക്കണമെന്ന തേഞ്ഞിപ്പലം പൊലീസിന്‍െറ ആവശ്യപ്രകാരം ദേശീയപാത അസി. എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എത്രയുംപെട്ടെന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ എസ്.ഐ ആയിരുന്ന പി.എം. രവീന്ദ്രന് ഉറപ്പ് നല്‍കുകയും ചെയ്തു. അപകടവളവില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മണ്ണ് നിറച്ച ടാര്‍വീപ്പകള്‍കൊണ്ട് താല്‍ക്കാലിക ഡിവൈഡര്‍ ഒരുക്കാനുമാണ് തീരുമാനിച്ചത്. എന്നല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.