വഴിക്കടവ് ഇക്കോ ടൂറിസം രണ്ടാംഘട്ട പ്രവൃത്തി തുടങ്ങണമെന്ന ആവശ്യം ശക്തം

നിലമ്പൂര്‍: വഴിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തി തുടങ്ങണമെന്ന ആവശ്യം ശക്തമായി. മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകള്‍ക്ക് ഇടത്താവളമെന്ന നിലയില്‍ 2008 ലാണ് പദ്ധതി നടപ്പിലാക്കിത്. ടൂറിസം വികസനത്തിനായി കണ്ടത്തെിയ കോര്‍ മേഖലയിലുള്ള പൊതുമരാമത്തിന്‍െറ 28.5 സെന്‍റ് സ്ഥലം വിട്ടുകിട്ടാന്‍ താമസിച്ചതാണ് രണ്ടാംഘട്ടത്തിന് അന്ന് തടസ്സമായത്. സി.എന്‍.ജി റോഡരികിലുള്ള ഈ സ്ഥലം ഇപ്പോള്‍ കൈയേറ്റക്കാരുടെ പിടിയിലകപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതുമരാമത്തില്‍ നിന്നും ഈ ഭൂമി ഏറ്റെടുത്ത് റവന്യൂവകുപ്പിന് കൈമാറികിട്ടുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ മാത്രമേ പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങാനാവൂ. കാരക്കോടന്‍ പുഴയിലെ ജലസമൃദ്ധി ഉപയോഗിച്ച് ടൂറിസം വികസനമാണ് പദ്ധതി ലക്ഷ്യമിട്ടത്. കാരക്കോടന്‍ പുഴയില്‍ കെട്ടുങ്ങലില്‍ വി.സി.ബി കംബ്രിഡ്ജ് നിര്‍മിക്കുകയായിരുന്നു ഒന്നാംഘട്ട പദ്ധതി. ഇതിന് 1.77 കോടി രൂപ ചെലവില്‍ പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചു. നമ്പാര്‍ഡിന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. വി.സി.ബി കംബ്രിഡ്ജ് നിര്‍മിച്ച് കെട്ടി നിര്‍ത്തുന്ന ജലാശയത്തില്‍ ബോട്ട് സര്‍വീസ്, സഞ്ചാരികള്‍ക്ക് യാത്രി നിവാസ്, ആദിവാസി വനസംരക്ഷണ സമിതികളുടെ വനവിഭവ വിപണന കേന്ദ്രം, ദീര്‍ഘ ദൂര സഞ്ചാരികള്‍ക്ക് ഇരിപ്പിടം തുടങ്ങിയവയായിരുന്നു രണ്ടാംഘട്ട പ്രവൃത്തി. സി.എന്‍.ജി റോഡിനോട് ചേര്‍ന്നുള്ള പൊതുമരാമത്തിന്‍െറ 28.5 സെന്‍റ് സ്ഥലത്താണ് യാത്രി നിവാസ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമി വിട്ടു നല്‍കുന്നതില്‍ തടസ്സമില്ളെന്ന് പൊതുമരാമത്ത് അറിയിക്കുകയും ചെയ്തിരുന്നു. ഭൂമി വിട്ടുകിട്ടുന്നതിന് റവന്യൂ വകുപ്പ് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന പൊതുമരാമത്തിന്‍െറ ഭൂമി വിട്ടുകിട്ടുന്നതിന് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് പഞ്ചായത്ത് നിവേദനവും നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.